ജോയി ചെമ്മാച്ചേൽ ചിക്കാഗോയിൽ നിര്യാതനായി

2019-02-10 12:33:40am |

 

ചിക്കാഗോ .ചിക്കാഗോ മലയാളിയും , നീണ്ടൂർ  ജെ എസ് ഫാം ഡയറക്റ്ററും ആയ    ജോയി  ചെമ്മാച്ചേൽ നിര്യാതനായി .പരേതനായ  ലൂക്കോസ് അല്ലി ടീച്ചർ ദമ്പതികളുടെപുത്രനാണ് .  കഴിഞ്ഞ കുറെ കാലമായി ചികിത്സയായിലായിരുന്ന ജോയി കേരളത്തിലെയും  അമേരിക്കയിലെയും  സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുന്ദ്ര പതിപ്പിച്ച സ്നേഹിതരുടെ മുഴുവൻ പ്രിയപ്പെട്ടവൻ ആയിരുന്നു . ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്.മക്കൾ : ലൂക്കസ് , ജിയോ , അല്ലി, മെറി;  സഹോദരങ്ങൾ മോ​ളി (ഷി​ക്കാ​ഗോ), മ​ത്ത​ച്ച​ൻ (ഷി​ക്കാ​ഗോ), ബേ​ബി​ച്ച​ൻ (നീ​ണ്ടൂ​ർ), ലൈ​ല​മ്മ (ന്യൂ​ജേ​ഴ്സി), സ​ണ്ണി​ച്ച​ൻ (ഷി​ക്കാ​ഗോ), ലൈ​ബി (ഷി​ക്കാ​ഗോ),  തമ്പിച്ചന്‍ (ഷി​ക്കാ​ഗോ), ലൈ​ന (ഫ്ളോ​റി​ഡ), പ​രേ​ത​നാ​യ ഉ​പ്പ​ച്ച​ൻ. 
അമേരിക്കയിലെ മലയാളികൾക്കിടയിൽ നിറ  സാന്നിധ്യമായിരുന്ന ജോയിച്ചൻ ഷിക്കാഗോ കെ സി എസ് പ്രെസിഡൻറ് , കെ സി സി എൻ എ വൈസ് പ്രെസിഡൻറ് , മലയാളി അസോസിയേഷൻ പ്രെസിഡൻറ്, ഫൊക്കാന നേതൃത്വം, വിവധ മലയാളി സംഘടനാ നേതൃത്വം, സീരിയൽ സിനിമ രംഗത്ത് സാന്നിധ്യം , ഷിക്കാഗോ സേക്രട്ട് ഹാർട്ട് , സെന്റ് മേരിസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി , റോമിൽ നടന്ന ക്നാനായ ഗ്ലോബൽ കൺവെൻഷൻ ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ഏഷ്യാനെറ്റിൽ അമേരിക്കയിൽ നിന്നും സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന പ്രതിവാര പരിപാടിയായ അമേരിക്കൻ ജാലകം എന്ന പരിപാടിയിൽ പ്രശസ്ത സിനിമ താരം ദിവ്യ ഉണ്ണിയോടൊപ്പം ദീർഘ കാലം അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട് . ലോകമെമ്പാടും നിരവധി സുഹൃത് ബന്ധങ്ങൾ ഉള്ള ജോയിച്ചൻ തികഞ്ഞ ദൈവ വിശ്വാസിയും, സഹായിയും ആയ ജോയിച്ചൻ കേരളത്തിലും , അമേരിക്കയിലും വിവിധ തരത്തിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും സുഹൃത്തുക്കൾക്കെല്ലാം തികഞ്ഞ ഒരു സഹായിയും ആയിരുന്നു . ജോയിച്ചന്റെ വിയോഗം ചിക്കാഗോ മലയാളി സമൂഹത്തെയും നീണ്ടൂർ നിവാസികളെയും ദുഖത്തിലാഴുതിയിരിക്കുകയാണ് .