പെ​ർ​ഫ്യും ബോ​ട്ടി​ലു​ക​ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി

2017-06-18 09:27:43pm |

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി പെ​ർ​ഫ്യൂം ബോ​ട്ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 147 പ​വ​ൻ സ്വ​ർ​ണം ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ​അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ മു​ത്ത​ലി​ബി​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​കൂ​ടി​യ​ത്.

10 പെ​ർ​ഫ്യും ബോ​ട്ടി​ലു​ക​ളി​ൽ മു​ക​ൾ ഭാ​ഗ​ത്താ​യി ഒ​ളി​പ്പി​ച്ച സ്വ​ർ​ണ​ത്തി​ന് 34.07 ല​ക്ഷം രൂ​പ വി​ല​വ​രും. സം​ശ​യം തോ​ന്നി ഇ​യാ​ളു​ടെ ചെ​ക്ക്ഇ​ൻ ബാ​ഗേ​ജ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ലി​നു​ള്ളി​ൽ ഒ​ളി​പ്പി​ക്കു​ന്ന​തി​നാ​യി സ്വ​ർ​ണ ബി​സ്ക്ക​റ്റ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​ത്ത​ര​ത്തി​ൽ ഇ​നി​യും സ്വ​ർ​ണം ക​ട​ത്തി​കൊ​ണ്ടു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പ്ര​ത്യേ​കം നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.