മെട്രോയുടെ യഥാര്‍ത്ഥ ശില്‍പ്പികള്‍ യാത്ര നടത്തി; ആടിയും പാടിയും സന്തോഷം പങ്കുവെച്ചു

2017-06-19 03:10:10am |

മെട്രോയുടെ യഥാര്‍ത്ഥ ശില്‍പ്പികളാര്? ആരുടെ കഴിവാണ് മെട്രോ എന്നിങ്ങനെ ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുമ്പോള്‍ മെട്രോയുടെ യഥാര്‍ത്ഥ ശില്‍പ്പികള്‍ യാത്ര നടത്തി. കെഎംആര്‍എല്‍ ആണ് മെട്രോയ്ക്കായി അധ്വാനിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി യാത്ര ഒരുക്കിയത്. 700ലധികം തൊഴിലാളികള്‍ യാത്രയ്ക്കായി എത്തി.

ആടിയും പാടിയും സന്തോഷം പങ്കുവെച്ചും ഇവര്‍ യാത്ര ആഘോഷമാക്കി. ഇന്നലെ രാവിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായിരുന്നു യാത്ര ഒരുക്കിയത്. മന്ത്രി കെകെ ശൈലജയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്കായിരുന്നു തൊഴിലാളികളുടെ യാത്ര. അരലക്ഷത്തോളം തൊഴിലാളികള്‍ കൊച്ചി മെട്രോയില്‍ പങ്കാളികളായി. ഒരേ സമയം 7000 പേര്‍ വരെ എത്തിയിരുന്നു.