കേരള പോലീസിന് അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു: വൈറലായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2017-07-17 08:21:46am |

തൃശ്ശൂര്‍: യുവനടി കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ ആണ്. ഈ അവസരത്തില്‍ താരത്തിന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചാലക്കുടി ഡി സിനിമാസില്‍ ഉണ്ടായ കവര്‍ച്ചയില്‍ കേരള പോലീസ് പ്രതിയെ പിടികൂടിയതിനെ തുടര്‍ന്നാണ് ദിലീപ് ഈ പോസ്റ്റ് ഇട്ടത്. കഴിഞ്ഞ വര്‍ഷം നംവബര്‍ 16 നായിരുന്നു സംഭവം. കേരള പോലീസിന് അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ദിലീപ് തന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റ് അന്ന് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോഴിത് വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യ പെടുകയാണ് ഈ പോസ്റ്റ്.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

കേരളാപോലീസിന്‌ ഒരു വലിയസല്യൂട്ട്‌. ഓഗസ്റ്റ്‌ 28നു എന്റെ തിയേറ്ററിൽ നടന്ന മോഷണത്തിലെ പ്രതിയെ പിടിച്ച പോലീസ്‌ ഉദ്യോഗസ്ഥരുടെ സാഹസീകതയ്ക്കും,ബുദ്ധികൂർമ്മതയ്ക്കും എന്റെ സല്യൂട്ട്‌.കഴിഞ്ഞ രണ്ടരമാസം കൊണ്ട്‌ ഒരു അസാധാരണ മോഷണക്കേസിലെ പ്രതിയെ ശാസ്ത്രീയമായ്‌ കീഴ്പ്പെടുത്ത അസാധാരണ വൈഭവമ്മാണു ഈ കേസന്വേഷിച്ച ഉദ്ധ്യോഗസ്ഥർ കാഴ്ചവച്ചത്‌,കേരളാപോലീസിനു മുന്നിൽ അസാധ്യമായ്‌ ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി വ്യതമാക്കപ്പെട്ടു ഈ കേസിന്റെ അന്വേഷണം.ഒരിക്കൽക്കൂടി കേരളാ പോലീസിന്‌ ഒരു ബിഗ്‌ സല്യൂട്ട്‌. ഒപ്പം ഈ കേസ്‌ സുത്യർഹമാം വിധം അന്വ്വേഷണം പൂർത്തിയാക്കിയ, അതിനു നേതൃത്ത്വം നൽകിയ ശ്രീമതി നിശാന്തിനിIPS ,DYSPവാഹിദ്‌ C I കൃഷ്ണൻM.K S Iജയേഷ്‌ ബാലൻ ad S Iലോനപ്പൻK.D, ASI murali, senior CPO സതീശൻ മനോജ്‌, CPO അജിത്‌,സിജൊ തുടങ്ങിയവർക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.