Latest News

അ​ച്ഛ​ൻ ന​ഷ്​​ട​മാ​യി, കു​ടും​ബം ത​ക​ർ​ന്നു, കു​റ്റ​വാ​ളി​ക​ൾ ഇ​പ്പോ​ഴും വി​ഹ​രി​ക്കു​ന്നു, നീ​തി പ്ര​തീ​ക്ഷി​ക്കാ​മോ? ക്രൂര പീഡനത്തിനൊടുവിൽ ധൈര്യം വീണ്ടെടുത്ത്​ ഉന്നാവോയിലെ പെൺകുട്ടി

2018-04-13 03:12:46am |

ഉ​ന്നാ​വോ(​യു.​പി): 11ാം വ​യ​സ്സി​ൽ ത​​െൻറ ശ​രീ​ര​ത്തി​േ​ന​റ്റ സ്​​പ​ർ​ശം ആ ​പെ​ൺ​കു​ട്ടി അ​റ​പ്പോ​ടെ​യാ​ണ്​ ഒാ​ർ​ക്കു​ന്ന​ത്. ഒ​ന്നും പു​റ​ത്തു​പ​റ​യേ​ണ്ട എ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ പേ​ടി നി​റ​ഞ്ഞ ഉ​പ​ദേ​ശം. ഗ്രാ​മ​ത്തി​ലെ കി​രീ​ടം വെ​ക്കാ​ത്ത രാ​ജാ​വാ​യ രാ​ഷ്​​ട്രീ​യ​നേ​താ​വി​നെ​തി​രെ ആ​രോ​ട്, എ​ങ്ങ​നെ പ​രാ​തി​പ്പെ​ട​ണ​മെ​ന്ന​റി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ്, ധൈ​ര്യം വ​ന്ന​ത്... യു.​പി​യി​ലെ ഉ​ന്നാ​വോ​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ 17കാ​രി​യാ​ണ്​ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പീ​ഡ​ന​ക​ഥ ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​യ ‘ദി ​പ്രി​ൻ​റി’​നോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബ​ങ്ക​ർ​മൗ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ​യാ​ണ്​ ആ​രോ​പ​ണം. 15 ലേ​റെ വ​ർ​ഷ​മാ​യി എം.​എ​ൽ.​എ​യാ​യ സെ​ങ്കാ​റി​​െൻറ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ. ‘ചീ​ത്ത കൂ​ട്ടു​കെ​ട്ടി​ൽ’ നി​ന്ന്​ ര​ക്ഷി​ക്കാ​മെ​ന്നു​പ​റ​ഞ്ഞ്​ കു​ട്ടി​യാ​യി​രു​ന്ന ത​ന്നെ ഇ​യാ​ൾ മു​റി​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ട​ച്ചി​ട്ട്​ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ പീ​ഡ​ന​ത്തെ​തു​ട​ർ​ന്ന്​ എ​ട്ടാം ക്ലാ​സി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. 

ജോ​ലി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു​പ​റ​ഞ്ഞാ​ണ്​ 2017 ജൂ​ൺ നാ​ലി​ന്​ എം.​എ​ൽ.​എ ത​ന്നെ വീ​ട്ടി​ലേ​ക്കു​വി​ളി​പ്പി​ച്ച​ത്. സ​ഹാ​യി​ക​ളെ കാ​വ​ൽ നി​ർ​ത്തി​യാ​യി​രു​ന്നു ബ​ലാ​ത്സം​ഗം. അ​ല​റി​ക്ക​ര​ഞ്ഞി​ട്ടും ആ​രും സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ല. ത​​െൻറ ക​ണ്ണീ​ർ തു​ട​ച്ച്, ജോ​ലി വാ​ങ്ങി​ത്ത​രാ​മെ​ന്ന്​ അ​യാ​ൾ ഉ​റ​പ്പു​ന​ൽ​കി. പ​രാ​തി ന​ൽ​കു​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ അ​ച്ഛ​നെ​യും നാ​ലു​വ​യ​സ്സാ​യ സ​ഹോ​ദ​ര​നെ​യും കൊ​ല്ലു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം വാ​ഹ​ന​ത്തി​ലെ​ത്തി​യ എം.​എ​ൽ.​എ​യു​ടെ ഗു​ണ്ടാ​സം​ഘം ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. ഒ​മ്പ​തു​ദി​വ​സം മ​യ​ക്കി​ക്കി​ട​ത്തി വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. പീ​ഡ​ന​ത്തി​നു​ശേ​ഷം സം​ഘം ത​ന്നെ വി​ൽ​ക്കാ​നും ശ്ര​മി​ച്ചു. 60,000 രൂ​പ​ക്ക്​ ഇ​ട​പാ​ട്​ നി​ശ്ച​യി​ച്ചു. അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​നാ​ൽ വി​ൽ​പ​ന ന​ട​ന്നി​ല്ല. 

മ​ക​ൾ ആ​രു​​ടെ​യെ​ങ്കി​ലും കൂ​ടെ ഒാ​ടി​പ്പോ​യ​താ​യി​രി​ക്കു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ അ​മ്മ​യോ​ട്​ പ​റ​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ട്ട​തി​ന്​ അ​ഞ്ചു​ദി​വ​സം ക​ഴി​ഞ്ഞാ​ണ്​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ന്നീ​ട്​ പെ​ൺ​കു​ട്ടി ഡ​ൽ​ഹി​യി​ൽ അ​മ്മാ​വ​​െൻറ​യ​ടു​ത്ത്​ പോ​യി. അ​ദ്ദേ​ഹ​ത്തി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പെ​ൺ​കു​ട്ടി ഗ്രാ​മ​ത്തി​ലെ​ത്തി എം.​എ​ൽ.​എ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി തു​ട​ങ്ങി​യ​ത്. പ​രാ​തി പൊ​ലീ​സ്​ സ്വീ​ക​രി​ച്ചി​ല്ല. 2017ൽ ​ന​ൽ​കി​യ മൊ​ഴി​യി​ൽ പെ​ൺ​കു​ട്ടി എം.​എ​ൽ.​എ​യു​ടെ പേ​ര്​ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ ന്യാ​യം. തു​ട​ർ​ന്ന്​​ എം.​എ​ൽ.​എ​ക്കെ​തി​രെ ​േക​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ച്ചു​. ഇ​തി​നി​ടെ, പ്ര​ശ്​​നം ഒ​ത്തു​തീ​ർ​ക്കാ​ൻ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന വാ​ഗ്​​ദാ​ന​വു​മാ​യി എം.​എ​ൽ.​എ എ​ത്തി. എ​ന്നാ​ൽ, കീ​ഴ​ട​ങ്ങാ​ൻ പെ​ൺ​കു​ട്ടി ത​യാ​റാ​യി​രു​ന്നി​ല്ല. എ​ട്ടു​മാ​സ​മാ​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ്​​ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​െൻറ വീ​ടി​നു​മു​ന്നി​ൽ ആ​ത്​​മാ​ഹു​തി ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ, കേ​സ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ സെ​ങ്കാ​റി​​െൻറ സ​ഹോ​ദ​ര​ൻ അ​തു​ൽ സി​ങ്ങും സം​ഘ​വും​ അ​ച്ഛ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​റ​സ്​​റ്റു​ചെ​യ്​​ത 50കാ​ര​നാ​യ അ​ച്​ഛ​ൻ ക്രൂ​ര​മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച ആ​ശു​​പ​ത്രി​യി​ൽ മ​രി​ച്ചു. 

മു​മ്പ്​ ബി.​എ​സ്.​പി ടി​ക്ക​റ്റി​ൽ​ ജ​യി​ച്ച സെ​ങ്കാ​ർ 2007, 2012 വ​ർ​ഷ​ങ്ങ​ളി​ൽ എ​സ്.​പി ടി​ക്ക​റ്റി​ൽ ബ​ങ്ക​ർ​മൗ, ഭ​ഗ്​​വ​ന്ത്​​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ജ​യി​ച്ചു. ഇ​യാ​ളു​ടെ അ​മ്മ​ ചി​ന്നി ​േദ​വി 50 വ​ർ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. പ​രാ​തി​യു​ടെ പേ​രി​ൽ ത​നി​ക്ക്​ അ​ച്ഛ​ൻ ന​ഷ്​​ട​മാ​യി, കു​ടും​ബം ത​ക​ർ​ന്നു, കു​റ്റ​വാ​ളി​ക​ൾ ഇ​പ്പോ​ഴും വി​ഹ​രി​ക്കു​ന്നു, നീ​തി പ്ര​തീ​ക്ഷി​ക്കാ​മോ?...​ശൂ​ന്യ​ത​യി​ലേ​ക്ക്​ നോ​ക്കി അ​വ​ൾ ചോ​ദി​ക്കു​ന്നു.