Latest News

തലാഖ് ചൊല്ലി, വെള്ളം പോലും നല്‍കാതെ ഒരു മാസം മുറിയില്‍ അടച്ചിട്ടു: നരകയാതനള്‍ക്കൊടുവില്‍ യുവതിക്ക് ദാരുണാന്ത്യം

2018-07-12 03:06:47am |

യുപി: ഒരു മാസം ഭക്ഷണവും വെള്ളവും പോലും നല്‍കാതെ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് കൊന്നു. റാസിയ എന്ന യുവതിയാണ് ഒരു മാസം നീണ്ട നരകയാതനകള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹ ശേഷം ഭര്‍ത്താവ് റാസിയയെ ക്രൂരമായി മര്‍ദിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇനി നന്നായി നോക്കാമെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് മടക്കി കൊണ്ടു പോവുകയായിരുന്നു.

എന്നാല്‍ പിന്നീട് മര്‍ദിക്കുകയും തലാഖ് ചൊല്ലി മുറിയില്‍ അടച്ചിടുകയുമായിരുന്നു. വെള്ളം പോലും നല്‍കാതെ ഒരു മാസമാണ് യുവതി നരകയാതന അനുഭവിച്ചത്. പിന്നീടാണ് ഇതേക്കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്. ഇവര്‍ വന്ന് രക്ഷപ്പെടുത്തുമ്പോള്‍ മരണത്തിന്റെ വക്കിലായിരുന്നു റസിയ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. റസിയയുടെ ഭര്‍ത്താവ് മുന്‍പ് ഒരു വിവാഹം കഴിച്ചിരുന്നു. ഈ യുവതിയേയും സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിച്ചിരുന്നു.