ആരാ ആ വൃത്തികെട്ടവന്‍, ഏതാ കക്ഷി? ജനമഹായാത്രയില്‍ പ്രവര്‍ത്തകനോട് ക്ഷുഭിതനായി മുല്ലപ്പള്ളി

2019-02-09 03:03:39am |

വടകര: കോണ്‍ഗ്രസ് നടത്തുന്ന ജനമഹായാത്രയുടെ സ്വീകരണ വേദിയില്‍ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ വടകരയിലെ സ്വീകരണ ചടങ്ങിനിടെയാണ് സംഭവം. പ്രസംഗം തുടങ്ങിയപ്പോള്‍ വേദിയിലുള്ളവരെ അഭിസംബോധന ചെയ്യുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. ഇതിനിടെ സദസില്‍ നിന്നും ഒരു പ്രവര്‍ത്തകന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്റെ പേര് വിട്ടുപോയെന്ന് വിളിച്ചു പറഞ്ഞു. ഇതുകേട്ട മുല്ലപ്പള്ളി ക്ഷുഭിതനായി.

ആരാ ആ വൃത്തികെട്ടവന്‍, ഏതാ കക്ഷി എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. തുടര്‍ന്ന് വേഗത്തില്‍ പ്രസംഗം അവസാനിപ്പിച്ച മുല്ലപ്പള്ളി വേദി വിട്ടിറങ്ങുകയും ചെയ്തു. മൈക്ക് അനുമതിയുടെ സമയം കഴിഞ്ഞതിനാല്‍ പ്രസംഗം അവസാനിപ്പിച്ചുവെന്നാണ് പാര്‍ട്ടി വിശദീകരണം. കോട്ടയില്‍ രാധാകൃഷ്ണന്റെ പേര് വിട്ടുപോയെന്ന് ഓര്‍മ്മിപ്പിച്ച പ്രവര്‍ത്തകനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.