ഭര്‍ത്താവിന്റെ മൊബൈല്‍ ചാറ്റിംഗില്‍ വഴക്കിട്ട് കുഞ്ഞിനെയും എടുത്ത് വീടുവിട്ട യുവതി കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് ആറ്റില്‍ ചാടി; ഇരുവരുടെയും മൃതദേഹം മൂവാറ്റുപുഴയാറ്റില്‍, വിദേശത്ത് നഴ്‌സ് ആയിരുന്നു ദീപ

2019-06-30 06:20:06am |

തലയോലപ്പറമ്പ്: ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവതിയുടെയും ഒപ്പമുണ്ടായിരുന്ന രണ്ടു വയസ്സ് പ്രായമുള്ള മകളുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ആറ്റില്‍ കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടന്‍ചിറയില്‍ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകള്‍ ദക്ഷ (രണ്ട്) എന്നവരുടെ മൃതദേഹമാണ് ശനിയാഴ്ച ഉച്ചയോടെമൂവാറ്റുപുഴയാറ്റില്‍ വടയാര്‍ ദേവിക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തിയത്.

ഭര്‍തൃവീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ദീപ മകളെയും കൊണ്ട് ഇറങ്ങിപ്പോയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് ദീപ ആറ്റില്‍ ചാടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃശൂര്‍ എ.ആര്‍ ക്യാംപിലെ പോലീസുകാരനാണ് ദീപയുടെ ഭര്‍ത്താവ് അഭിജിത്. വിദേശത്ത് നഴ്‌സ് ആയിരുന്നു ദീപ. ഭര്‍ത്താവ് മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ആഭരണങ്ങളും ഫോണും വീട്ടില്‍ വച്ചിട്ടായിരുന്നു ദീപ ഇറങ്ങിപ്പോയത്.