നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന അജണ്ഡ താത്പര്യപ്പെടുത്തി! തെന്നിന്ത്യന്‍ നടി പ്രിയാ രാമന്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നു

2019-07-26 02:52:50am |

തിരുപ്പതി: തെന്നിന്ത്യന്‍ നടി പ്രിയാ രാമന്‍ ബിജെപിയില്‍ ചേരുന്നതിന് തയ്യാറെടുക്കുന്നു. ബുധനാഴ്ച തിരുപ്പതി നാഗേരിയിലുള്ള സമലാമ്മ ക്ഷേത്രദര്‍ശനത്തിന് എത്തിയ നടി പാര്‍ട്ടിയുടെ ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തി, ജില്ലാ പ്രസിഡന്റ് ബി. ചന്ദ്ര റെഡ്ഡിയും മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം അറിയിച്ചത്.

ഒരു പ്രത്യേക സ്ഥാനത്തിനുവേണ്ടിയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന അജണ്ഡയാണ് ബിജെപിയില്‍ ചേരാന്‍ തന്നെ താത്പര്യപ്പെടുത്തിയത് എന്ന് പ്രിയ പറഞ്ഞു. വൈകാതെ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടിയില്‍ ചേരുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

90കളില്‍ മലയാളത്തിലടക്കം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരമാണ് പ്രിയാ രാമന്‍. നടന്‍ രഞ്ജിത്തുമായി വിവാഹം ചെയ്തിരുന്നുവെങ്കിലും 2014ല്‍ ഇരുവരും ബന്ധം വേര്‍പെടുത്തുകയായിരുന്നു.