രാഖി ​വധക്കേസ്​: മുഖ്യപ്രതി അഖിൽ അറസ്​റ്റിൽ; തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ അ​ഖി​ലി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു

2019-07-28 02:40:59am |

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യും സൈ​നി​ക​നു​മാ​യ അ​ഖി​ൽ ആ​ർ. നാ​യ​ർ (25) അ​റ​സ്​​റ്റി​ൽ. ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​തോ​ടെ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ അ​ഖി​ലി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത അ​ഖി​ലി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​ഖി​ലി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​​ പൊ​ലീ​സ്​ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​ത​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

കേസിൽ നേരത്തേ അറസ്റ്റിലായ അഖിലിന്‍റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ കുറ്റം സമ്മതിച്ചിരുന്നു. താനും സഹോദരനും ചേർന്ന്​ കഴുത്ത്​ മുറുക്കിയാണ്​ രാഖിയെ കൊലപ്പെടുത്തിയതെന്ന്​ ഇയാൾ സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. ഇയാളാണ്​ കൊലപാതകത്തിലെ പ്രധാന പ്രതിയെന്ന വിലയിരുത്തലിലാണ്​ പൊലീസ്​. 

കൊലക്ക്​ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ തൃപ്പരപ്പ്​ തൃക്കാട്ട് മേലേക്കരവീട്ടില്‍ രതീഷ് എന്ന സൈനിക​​​​​െൻറ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ രതീഷി​​േൻറതുതന്നെയാണെന്ന്​ പൊലീസ് പറഞ്ഞു. ഒപ്പം ജോലി ചെയ്യുന്ന രതീഷി​​​​​െൻറ കാര്‍ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് 19ന് അഖില്‍ കടം വാങ്ങുകയായിരുന്നു. ജോലി സ്ഥലത്തു നിന്ന്​ രതീഷ് നിർദേശിച്ച പ്രകാരം വീട്ടുകാര്‍ കാർ നൽകി. 27ന് രാഹുലാണ് കാര്‍ തിരികെ എത്തിച്ചതെന്ന്​ വീട്ടുകാര്‍ പറഞ്ഞു.