രാഖി വധക്കേസ്​: കൊലക്ക്​ ഉപയോഗിച്ച കാര്‍ തമിഴ്‌നാട്ട് സ്വദേശിയായ സൈനിക​േൻറത്​; ചോദിച്ചു വാങ്ങിയത് വിവാഹാവശ്യത്തിനെന്ന പേരില്‍

2019-07-28 02:47:18am |

വെള്ളറട: ക്രിമിനലുകള്‍ യുവതിയെ കൊന്നു ഉപ്പിട്ടു കുഴിച്ചു മൂടിയ സംഭവം കൊലക്കു ഉപയോഗിച്ച കാര്‍ അറസ്​റ്റിലായ പ്രതി രാഹുലിനെ സ്ഥലത്തെത്തിച്ച് തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് തൃക്കാട്ട് മേലേക്കര വീട്ടില്‍ രതീഷ് എന്ന സൈനിക​​െൻറ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ രതീഷി​​െൻറ തന്നെയാണെന്നു പൊലിസ് പറഞ്ഞു.

പ്രധാന പ്രതി അഖില്‍നായര്‍ക്കൊപ്പം സൈനികനായി ജോലി ചെയ്യുന്ന രതീഷി​​െൻറ കാര്‍ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് 19ന് അഖില്‍ കടം വാങ്ങുകയായിരുന്നു. ജോലിസ്ഥലത്തുനിന്നും രതീഷ് നിർദേശിച്ച പ്രകാരം വീട്ടുകാര്‍ അഖിലിന് നല്‍കുകയായിരുന്നു. 27 ന് അഖിലി​​െൻറ സഹോദരനും അറസറ്റിലായ കൂട്ടു പ്രതിയുമായ രാഹുലാണ് സംഭവശേഷം കാര്‍ മടക്കിക്കൊണ്ടിചെന്നിടുന്നതെന്ന് വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.

നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാര്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ രാജീവി​​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് കാര്‍ കസ്​റ്റഡിയിലെടുത്തത്