അഖിൽ കുറ്റം സമ്മതിച്ചു; കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ചത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​മെ​ന്നും വീ​ട്ടി​ൽ​വ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും രാ​ഖി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യത്

2019-07-29 01:32:15am |

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ൽ കാ​മു​ക​ൻ അ​ഖി​ൽ കു​റ്റം സ​മ്മ​തി​ച്ചു. മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചാ​ൽ സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​മെ​ന്നും വീ​ട്ടി​ൽ​വ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും രാ​ഖി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ഖി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. അമ്പൂരി കൊലപാതകത്തിൽ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെൽറ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖിൽ. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തിൽ നിന്നു പിന്മാറില്ലെന്നു രാഖി മോൾ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാൾ പൂവാർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്.

സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഖി​ലും രാ​ഖി​മോ​ളും ത​മ്മി​ൽ ആ​റു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, വി​വാ​ഹം ചെ​യ്യു​ന്ന​തി​നോ​ട് അ​ഖി​ലി​ന് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. രാ​ഖി​യു​ടെ നി​ർ​ബ​ന്ധ​ത്തെ​തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 15ന്  ​എ​റ​ണാ​കു​ള​ത്തെ ക്ഷേ​ത്ര​ത്തി​ൽ​െ​വ​ച്ച് അ​ഖി​ൽ താ​ലി​കെ​ട്ടി. തു​ട​ർ​ന്ന് ഇ​രു​വ​രും വീ​ട്ടു​കാ​ര​റി​യാ​തെ ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രെ​പ്പോ​ലെ ജീ​വി​ച്ചു. ഇ​ത​ര​മ​ത​വി​ശ്വാ​സി​യാ​യ രാ​ഖി​മോ​ളു​മാ​യു​ള്ള ബ​ന്ധം സ​ഹോ​ദ​ര​നും ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ഹു​ൽ എ​തി​ർ​ത്തു. മറ്റൊരു പെ​ൺ​കു​ട്ടി​യു​മാ​യി അ​ഖി​ലി​ന് വീ​ട്ടു​കാ​ർ വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു.

ഇതറി​ഞ്ഞ രാ​ഖി​മോ​ൾ, വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ രാ​ഖി​യെ വ​ക​വ​രു​ത്താ​ൻ അ​ഖി​ലും രാ​ഹു​ലും സു​ഹൃ​ത്ത് ആ​ദ​ർ​ശും ചേ​ർ​ന്ന് ശ്ര​മം തു​ട​ങ്ങി.ജൂ​ൺ 21ന് ​വൈ​കീ​ട്ട് അ​വ​ധി​ക​ഴി​ഞ്ഞ് എ​റ​ണാ​കു​ള​ത്തെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ താ​ൻ പു​തു​താ​യി പ​ണി​യു​ന്ന വീ​ട് കാ​ണി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ഖി​ൽ രാ​ഖി​മോ​ളെ കാ​റി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 

ഇടക്ക്​ രാ​ഹു​ലും മൂ​ന്നാം​പ്ര​തി ആ​ദ​ർ​ശും കാ​റിൻെറ പി​ൻ​സീ​റ്റി​ൽ ക​യ​റി. സ​ഹോ​ദ​ര​നെ സ​മാ​ധാ​ന​ത്തോ​ടെ ക​ല്യാ​ണം ക​ഴി​ച്ച് ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലേ എ​ന്ന്​ ആ​ക്രോ​ശി​ച്ച്​ രാ​ഹു​ൽ രാ​ഖി​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ചു. രാഖി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ കാ​റി​െൻറ പി​ൻ​സീ​റ്റി​ലെ​ത്തി​യ അ​ഖി​ൽ പ്ലാ​സ്​​റ്റി​ക്​​ക​യ​ർ​കൊ​ണ്ട്​ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ടു. അ​ഖി​ലും രാ​ഹു​ലും ചേ​ർ​ന്നാ​ണ് കു​രു​ക്ക് മു​റു​ക്കി രാ​ഖി​മോ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

ശേഷം നേരത്തെ തയാറാക്കിയ കുഴിയിൽ മൃ​ത​ശ​രീ​രം കി​ട​ത്തി ഉ​പ്പു​വി​ത​റി​യ​ശേ​ഷം മ​ണ്ണി​ട്ടു​മൂ​ടിയെന്നും അഖിൽ സമ്മതിച്ചു. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ര​ണ്ടാം​പ്ര​തി രാ​ഹു​ലി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.അ​ഖി​ലി​െൻറ​യും രാ​ഹു​ലി​െൻറ​യും പി​താ​വ്​ മ​ണി​യ​​െൻറ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 

പൊലീസ് മർദിച്ചെന്ന് രാഹുൽ

തിരുവനന്തപുരം: കസ്​റ്റഡിയിൽ ​പൊലീസ് മർദിച്ചെന്ന് രാഖി വധക്കേസിൽ അറസ്​റ്റിലായ രണ്ടാം പ്രതി രാഹുൽ മജിസ്ട്രേറ്റിന് മൊഴിനൽകി. ഇതോടെ ഒരിക്കൽകൂടി പ്രതിയുടെ വൈദ്യപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. രണ്ടാംവട്ടം പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രതിയെ റിമാൻഡ് ചെയ്ത് തൊഴുക്കൽ സബ് ജയിലിലേക്ക് മാറ്റി.

ഇയാൾക്കുള്ള കസ്​റ്റഡി അപേക്ഷ തിങ്കളാഴ്​ച നൽകും. ഞായറാഴ്​ച ഉച്ചക്ക് 12 ഒാടെ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക് ശേഷം ഫസ്​റ്റ്​ ക്ലാസ് ജുഡീഷ്യൽ കോടതി രണ്ടിലെ മജിസ്ട്രേറ്റ്​ എം. സതീശ​​െൻറ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. തൃശൂരിൽ ഒളിവിൽ കഴിഞ്ഞ ശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് ശനിയാഴ്ച രാഹുലിനെ അറസ്​റ്റ്​ ചെയ്തത്.