ഒടുവിൽ കോൺഗ്രസ് പ്രിയങ്കക്ക്​ പിന്നാലെ! നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ ഇ​ട​യി​ല്ല

2019-07-31 02:27:42am |

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി രാ​ജി​വെ​ച്ച്​ ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പു​തി​യ പ്ര​സി​ഡ​ൻ​റി​നെ നി​ശ്ച​യി​ക്കാ​തെ നി​ലാ​ക്കോ​ഴി പ​രു​വ​ത്തി​ൽ നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ അ​തൃ​പ്​​തി​ക്കും ആ​ശ​ങ്ക​ക്കു​മി​ട​യി​ൽ പു​ക​യു​ന്നു. പ​ക​ര​ക്കാ​ര​നെ നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ൽ ഇ​നി​യും ധാ​ര​ണ രൂ​പ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ ​പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. 

നെ​ഹ്​​റു കു​ടും​ബം ‘വേ​ണ്ട’ എ​ന്നു പ​റ​ഞ്ഞി​ട്ടും പി​ടി​വി​ടാ​തെ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക്​ പി​ന്നാ​ലെ കൂ​ടി​യി​രി​ക്കു​ക​യാ​ണ്​ ഏ​​റ്റ​വു​മൊ​ടു​വി​ൽ ഒ​രു​സം​ഘം നേ​താ​ക്ക​ൾ. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്​ പു​റ​ത്തു​നി​ന്നൊ​രാ​ളെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക്​ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി രാ​ജി​പ്ര​ഖ്യാ​പി​ച്ച​ ശേ​ഷം മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ എ​ങ്ങു​മെ​ത്തി​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ർ​ണാ​ട​ക​യു​ടെ പേ​രു​പ​റ​ഞ്ഞ്​ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വ​ർ​ത്ത​ക സ​മി​തി ഇ​നി​യെ​ന്നു ചേ​രു​മെ​ന്ന്​ ഇ​നി​യും വ്യ​ക്ത​ത​യി​ല്ല. 

രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ, അ​നാ​രോ​ഗ്യം നേ​രി​ടു​ന്ന സോ​ണി​യ ഗാ​ന്ധി​യെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ൻ​റാ​ക്കാ​ൻ സ​മ്മ​ർ​ദം മു​റു​ക്കി നോ​ക്കി. അ​വി​ടെ​യും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴാ​ണ്​ പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​മ​ര​ത്ത്​ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം. എ​ന്നാ​ൽ, രാ​ഹു​ലി​നും സോ​ണി​യ​ക്കും പി​ന്നാ​ലെ പ്രി​യ​ങ്ക​യും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ ഇ​ട​യി​ല്ല. രാ​ഹു​ലി​​െൻറ വാ​ക്കും നി​ല​പാ​ടും അ​വ​ഗ​ണി​ക്കാ​ൻ പ്രി​യ​ങ്ക സ​മീ​പ​ഭാ​വി​യി​ൽ ത​യാ​റാ​വി​ല്ല. 

അ​തേ​സ​മ​യം, പ്രി​യ​ങ്ക സ്​​ഥാ​ന​മേ​റ്റെ​ടു​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യം ശ​ശി ത​രൂ​രി​നു പി​ന്നാ​ടെ പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങും പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​യാ​കാ​ൻ ത​ക്ക വി​വേ​ക​വും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​നു​ള്ള ധൈ​ര്യ​വും പ്രി​യ​ങ്ക​ക്ക്​ ഉ​ണ്ടെ​ന്ന്​ അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു. ത​ല​യി​ല്ലാ​ത്ത പ​രു​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്​ ഇ​നി​യും അ​ധി​ക​കാ​ലം മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും, പാ​ർ​ട്ടി​യി​ലെ അ​തൃ​പ്​​തി എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. അ​തി​ന്​ ഏ​റ്റ​വും ന​ല്ല വ​ഴി പ്രി​യ​ങ്ക തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണ്. അ​നി​ശ്ചി​താ​വ​സ്​​ഥ​യി​ലു​ള്ള ഉ​ത്​​ക​ണ്​​ഠ എം.​പി​മാ​ർ സ്വ​കാ​ര്യ​മാ​യി പ​ര​സ്​​പ​രം പ​റ​യു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ട്ടി പ്ര​ചോ​ദ​നം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.