ഡെലിവറി ബോയ് ഹിന്ദുവല്ല; ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ​നി​ന്ന്​ വ​രു​ന്ന പെ​​ട്രോ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വു​മോ?’ ഒാർഡർ നൽകിയയാൾക്ക് ചുട്ടമറുപടിയുമായി സൊമാറ്റോ

2019-08-01 01:20:39am |

ന്യൂ​ഡ​ൽ​ഹി: വി​ശ​പ്പി​​െൻറ വി​ളി​ക്കി​ട​യി​ലും വ​ർ​ഗീ​യ​ത​യും വൈ​ര​വും തി​ര​യു​ന്ന​വ​ർ​ക്ക്​ ത​ക​ർ​പ്പ​ൻ മ​റു​പ​ടി​യു​മാ​യി ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ സൈ​റ്റാ​യ ‘സൊ​മാ​റ്റോ’. ഭ​ക്ഷ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ൾ അ​ഹി​ന്ദു​വാ​യ​തി​നാ​ൽ താ​ൻ ഓ​ർ​ഡ​ർ കാ​ൻ​സ​ൽ ചെ​യ്​​തു​വെ​ന്ന്​ ടി​റ്റ​റി​ൽ പോ​സ്​​റ്റി​ട്ട​യാ​ൾ​ക്ക്​ ‘ഭ​ക്ഷ​ണ​ത്തി​ന്​ മ​ത​മി​​ല്ല. ഭ​ക്ഷ​ണം​ത​ന്നെ ഒ​രു മ​ത​മാ​ണ്​’ എ​ന്ന സൊ​മാ​റ്റോ​യു​ടെ മ​റു​പ​ടി ട്വീ​റ്റി​ന്​ ല​ഭി​ച്ച​ത്​ നി​റ​ഞ്ഞ കൈ​യ​ടി. ഹി​ന്ദു​വ​ല്ലാ​ത്ത ഡെ​ലി​വ​റി ബോ​യി​യെ മാ​റ്റ​ണ​മെ​ന്ന്​ മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രു​കാ​ര​നാ​യ അ​മി​ത്​ ശു​ക്ല ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു സൊ​മാ​റ്റോ​യു​ടെ ഉ​റ​ച്ച നി​ല​പാ​ട്​. ഇ​േ​ത​തു​ട​ർ​ന്ന്​ താ​ൻ ഓ​ർ​ഡ​ർ റ​ദ്ദാ​ക്കി​യെ​ന്ന അ​മി​തി​​െൻറ ട്വീ​റ്റി​നാ​ണ്​ സൊ​മാ​റ്റോ ചു​ട്ട മ​റു​പ​ടി ന​ൽ​കി​യ​ത്. ​ 

‘എ​​െൻറ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ അ​ഹി​ന്ദു​വാ​യ ആ​ളെ​യാ​ണ്​ സൊ​മാ​റ്റോ ഏ​ർ​പ്പാ​ടാ​ക്കി​യ​തെ​ന്ന​തു​കൊ​ണ്ട്​ ഓ​ർ​ഡ​ർ ഞാ​ൻ കാ​ൻ​സ​ൽ ചെ​യ്​​തു. ഡ്രൈ​വ​റെ മാ​റ്റാ​ൻ പ​റ്റി​ല്ലെ​ന്ന്​ അ​വ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഓ​ർ​ഡ​ർ കാ​ൻ​സ​ൽ ചെ​യ്​​താ​ൽ എ​​െൻറ പ​ണ​വും തി​രി​കെ ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു. പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും സാ​ര​മി​ല്ല, എ​നി​ക്ക്​ ഭ​ക്ഷ​ണം വേ​ണ്ടെ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞു. അ​തി​ന​വ​രു​ടെ സ​മ്മ​തം വേ​ണ്ട​ല്ലോ.’ -ചൊ​വ്വാ​ഴ്​​ച രാ​ത്രി 8.26ന്​ ​അ​മി​ത്​ ട്വീ​റ്റ്​ ​െച​യ്​​തു. തു​ട​ർ​ന്നാ​യി​രു​ന്നു സൊ​മാ​റ്റോ​യു​ടെ സൂ​പ്പ​ർ​ഹി​റ്റ്​ മ​റു​പ​ടി.

ഇ​തി​നു​പി​ന്നാ​ലെ സൊ​മാ​റ്റോ​യു​ടെ സ്​​ഥാ​പ​ക​ൻ ദീ​പീ​ന്ദ​ർ ഗോ​യ​ലി​​െൻറ ട്വീ​റ്റു​മെ​ത്തി. ‘ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു, ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ക​ളു​ടെ​യും വൈ​വി​ധ്യ​ത്തി​ലും. മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ബി​സി​ന​സു​ക​ൾ ന​ഷ്​​ട​മാ​കു​ന്ന​തി​ൽ ത​ങ്ങ​ൾ ഒ​ട്ടും വി​ഷ​മി​ക്കു​ന്നി​​ല്ല’. ഇ​തോ​ടെ, മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ എ​സ്.​വൈ. ഖു​റൈ​ശി അ​ട​ക്ക​മു​ള്ള​വ​ർ സൊ​മാ​റ്റോ​യു​ടെ നി​ല​പാ​ടി​നെ പ്ര​കീ​ർ​ത്തി​ച്ച്​ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. 

നി​ര​വ​ധി പേ​ർ സൊ​മാ​റ്റോ​ക്ക്​ പി​ന്തു​ണ​യേ​കി ട്വീ​റ്റു​മാ​യെ​ത്തി. ‘ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ​യാ​ൾ ഏ​തു മ​ത​സ്​​ഥ​നാ​ണെ​ന്ന്​ നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ത്ത​തെ​ന്ത്’​?, ‘ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ​നി​ന്ന്​ വ​രു​ന്ന പെ​​ട്രോ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വു​മോ?’ തു​ട​ങ്ങി​യ മ​റു​ചോ​ദ്യ​ങ്ങ​ളും അ​മി​തി​നെ​തി​രെ ട്വി​റ്റ​റി​ൽ നി​റ​ഞ്ഞു.