"ഇവനൊന്നും ഇനി ഈ ഭൂമിക്ക് വേണ്ടല്ലോ" നൗഷാദിനെ ആക്രമിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പേ എസ്.ഡി.പി.ഐ ഗ്രൂപ്പില്‍ ആഹ്വാനം

2019-08-01 01:33:43am |

കോഴിക്കോട്: തൃശ്ശൂര്‍ പുന്നയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആസൂത്രണം നടന്നതായി റിപ്പോര്‍ട്ട്. എസ്.ഡി.പി.ഐ കേരളം എന്ന ഫേയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷാദിനെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. അക്രമത്തിനു പ്രചോദനം നല്‍കുന്ന തരത്തലുള്ള കമന്റുകളാണ് നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Noushad murder, SDPI

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാലു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പുന്ന ബുത്ത് പ്രസിഡന്റ് നൗഷാദാണ് ഇന്ന് മരിച്ചത്. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു. 14 പേര്‍ സംഘത്തിലുള്ളതായി പോലീസ് പറഞ്ഞു. നൗഷാദിന് കഴുത്തിനും കൈക്കും കാലിനുമടക്കം ശരീരത്തിലാകമാനം വെട്ടേറ്റിട്ടുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്യേശ്യത്തോടെ തന്നെയാണ് ആക്രമണമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.