"അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍?"; മാല പാര്‍വ്വതി

2019-08-05 02:19:05am |

നിരവധി പരിപാടികളില്‍ അവതാരികയായി തിളങ്ങിയ ശേഷം നടിയായി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കൈവരിച്ച താരമാണ് മാല പാര്‍വ്വതി. തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഹാപ്പി സര്‍ദാര്‍ എന്ന സിനിമയിലിയെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട അപമാനത്തെ കുറിച്ചായിരുന്നു പോസ്റ്റ്. ചിത്രത്തിലെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷില്‍ ഒരു 'അമ്മ' നടി കാരവാന്‍ ആവശ്യപ്പെട്ടുവെന്ന് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ്.

മാല പാര്‍വ്വതിയുടെ കുറിപ്പ്

Happy sardar.. എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസര്‍ടെ കാഷ്യര്‍ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? Sanjay Pal എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.