രാഖിയുടെ ബാഗ്​ മണ്ണാർക്കാടു നിന്ന്​ കണ്ടെത്തി; ബാഗിനുള്ളില്‍കുറച്ച് മാവുപൊടി മാത്രം, പ്രതികള്‍ സംഭവശേഷം ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്തു

2019-08-06 01:51:00am |

വെള്ളറട: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോള്‍ ഉപയോഗിച്ചിരുന്ന ബാഗ് പാലക്കാട് മണ്ണാര്‍ക്കാട് കെ.എസ്​.ആർ.ടി.സി ഡിപ്പോയില്‍നിന്ന്​ കണ്ടെത്തി. പ്രതികള്‍ സംഭവശേഷം ഉപയോഗിച്ചിരുന്ന ബൈക്ക് മണ്ഡപത്തിന്‍കടവ് കാട്ടാക്കട റോഡിലെ കുറ്റിച്ചലില്‍ നിന്ന്​ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയോടെ കണ്ടെടുത്തിരുന്നു. 

കൊലപാതകശേഷം പാലക്കാ​േട്ടക്ക്​ പോയ രാഹുൽ യാത്രാമധ്യേ രാഖിയുടെ ബാഗ് ബസില്‍ ഉപേക്ഷിച്ചെന്ന്​ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതി​​െൻറ അടിസ്ഥാനത്തിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം രാഹുലിനെയും കൂട്ടി അവിടേക്ക്​ പോയി. ബസി​​െൻറ സീലിങ്​ റാക്കില്‍ അനാഥമായി കിടന്നിരുന്ന ബാഗ് ബസിലെ ജീവനക്കാര്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു. ബാഗിനുള്ളില്‍ കുറച്ച് മാവുപൊടി മാത്രമാണ്​ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘത്തിലെ പൂവാര്‍ സി.ഐ ബി. രാജീവ് പറഞ്ഞു.