യൂസുഫലി പ്രഖ്യാപിച്ച 10 ലക്ഷം ബഷീറി​െൻറ കുടുംബത്തിന് കൈമാറി; ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച യു​വ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്‌​ട​മാ​യ​തെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ

2019-08-08 01:43:57am |

ക​ല്‍പ​ക​ഞ്ചേ​രി (തി​രൂ​ർ): തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ.​എ.​എ​സ് ഓ​ഫി​സ​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​​െൻറ കാ​റി​ടി​ച്ച് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​െൻറ കു​ടും​ബ​ത്തി​ന് വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സു​ഫ​ലി പ്ര​ഖ്യാ​പി​ച്ച പ​ത്ത്​ ല​ക്ഷം രൂ​പ കൈ​മാ​റി. ബ​ഷീ​റി​​െൻറ വാ​ണി​യ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് ഭാ​ര്യാ​പി​താ​വ് മു​ഹ​മ്മ​ദ്​​കു​ട്ടി തു​ക സ്വീ​ക​രി​ച്ചു.

സെ​ക്ര​ട്ട​റി ഇ.​എ. ഹാ​രി​സ്, ലു​ലു ഗ്രൂ​പ്​ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ എം.​വി. സ്വ​രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് കൈ​മാ​റി​യ​ത്. ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച യു​വ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്‌​ട​മാ​യ​തെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ യൂ​സു​ഫ​ലി പ​റ​ഞ്ഞു.