"സോളാര്‍ കേസില്‍ സരിതയുടെ സാരീ, അവരുടെ സെക്‌സ് കഥകള്‍ എന്നത് പോലെ, ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്‌സ് അപ്പീലും ആകരുത് എന്നൊരു ആഗ്രഹം"; ചര്‍ച്ചയായി കലാമോഹന്റെ കുറിപ്പ്

2019-08-09 03:02:55am |

മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വിവാദം ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അപകടസമയം ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയെ ചുറ്റിപ്പറ്റിയും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വഫ ഫിറോസിനെ ആക്രമിക്കുന്നതെന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കൗണ്‍സിലര്‍ കല മോഹന്‍.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വെറും വെറും, പച്ചയായി ചിന്തിക്കട്ടെ..
ആണ്‍പെണ്‍സൗഹൃദം ധാരാളമായി ഉണ്ടാകുന്ന ഇടം ആണ് ഇന്ന് കേരളം..
ഹിതമോ അവിഹിതമോ എന്തോ ആകട്ടെ..
ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തില്‍..
Wafa യെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല.. അവര്‍ കൂട്ടുകാരനെ സഹായിക്കാന്‍ ഇറങ്ങി ചെന്നു, ഇപ്പോഴും അതേ standil നില്‍ക്കുന്നു..
അതൊരു വശം...

ഇനി കേസില്‍ നോക്കുക ആണെങ്കില്‍, wafa പറയുന്നതില്‍ ചിലത്
കള്ളത്തരം ആണ് എന്നും കേള്‍ക്കുന്നവര്‍ക്ക് ബോധ്യപ്പെടും.. കുറ്റത്തിന്
കൂട്ടു നിന്നു എന്നതും പകല്‍ പോലെ വ്യക്തമാണ്..
കൂടുതല്‍ കള്ളങ്ങള്‍ കേള്‍ക്കാന്‍ ഇന്റര്‍വ്യൂ കള്‍ ഇനിയും ഇല്ലാതിരുന്നു എങ്കില്‍...

എന്നിരുന്നാലും,
അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ..?
Wafa എന്ന പേര് ഉള്ള വാര്‍ത്തകള്‍ ആര്‍ത്തിയോടെ, നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാന്‍ മാത്രമാണ്..
അല്ലാതെ സാമൂഹിക പ്രതിബദ്ധത ആണോ?
സോളാര്‍ case എന്തായിരുന്നു എന്ന് ചോദിച്ചാല്‍, അതു സരിതാ നായര്‍ അല്ലേ, അവരുടെ അവിഹിത ബന്ധങ്ങള്‍ അല്ലേ എന്നേ ഇപ്പോഴും പലര്‍ക്കും അറിയൂ..
എന്താണ് സോളാര്‍ case എന്ന് പലര്‍ക്കും അറിയില്ല, സത്യം പറഞ്ഞാല്‍..
അതേ, അവസ്ഥയില്‍ ഈ case മാറുന്നു..

എന്റെ ഉള്ളില്‍ ബഷീറിന്റെ കുടുംബത്തിന്റെ ഇനിയത്തെ അവസ്ഥ എന്ത് എന്നതാണ്..

ചിലരൊക്കെ കുറിച്ചത് കണ്ടു, പത്രക്കാരായത് കൊണ്ട്, ഇത്രയും ആവേശം എന്ന്..
എന്താ അവര്‍ക്ക് ആവേശം പാടില്ലേ?
കൂട്ടത്തില്‍ ഒരുത്തന്‍ ഇല്ലാതായാല്‍ അവര്‍ക്ക് നോവില്ലേ?

ശ്രീറാമിനെയും, അതേ ആവേശത്തോടെ അയാള്‍ക്ക് വേണ്ടപ്പെട്ടവര്‍ സഹായിക്കും..
അര്‍ഹമായ ശിക്ഷ കിട്ടുമോ എന്ന് നോക്കി കാണണം..
നട്ടെല്ലുള്ള ഭരണം എന്ത് ചെയ്യും എന്ന് കാണാം.യൂസഫലി 10 കൊടുത്തു എന്നാകരുത് ഉത്തരം..

ബഷീറിന്റെ കുടുംബത്തോടൊപ്പം നിന്നു, അവരെ ഒന്ന് പിടിച്ചു കേറ്റാന്‍ പറ്റിയിരുന്നെങ്കില്‍..
അവരുടെ ഇന്നത്തെ അവസ്ഥ.. നാളത്തെ ജീവിതം..
ഇതൊക്കെ ഒരു ചോദ്യമല്ലേ..?
പ്രഹസനം ഒഴിവാക്കി, ആ ദയ കാണിച്ചിരുന്നു എങ്കില്‍..
കുറ്റക്കാര്‍ക്ക്,
അര്‍ഹിക്കുന്ന ശിക്ഷ നേടികൊടുക്കന്‍ കഴിഞ്ഞു എങ്കില്‍..

സോളാര്‍ കേസില്‍ സരിതയുടെ സാരീ, അവരുടെ സെക്‌സ് കഥകള്‍ എന്നത് പോലെ,
ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്‌സ് അപ്പീലും ആകരുത് എന്നൊരു ആഗ്രഹം...
മരണപെട്ടുപോയ ആ മനുഷ്യനെ ആരും മറക്കാതിരിക്കട്ടെ..