നെടുങ്കയം ഡിപ്പോയിൽനിന്ന്​ ഒഴുകിപ്പോയത് ഒരു കോടിയുടെ തേക്കുതടി! അ​ടു​ക്കി​വെ​ച്ച 2,000 ക്യു​ബി​ക് മീ​റ്റ​ര്‍ വ​രു​ന്ന ത​ടി​ക​ളാ​ണ് ഒ​ഴു​കി​യ​ത്

2019-08-14 01:50:22am |

ക​രു​ളാ​യി: പ്ര​ള​യ​ത്തി​ൽ നെ​ടു​ങ്ക​യം ത​ടി​ഡി​പ്പോ​യി​ൽ വി​ൽ​പ​ന​ക്കു​വെ​ച്ച ഒ​രു​കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന തേ​ക്കു​ത​ടി​ക​ൾ ഒ​ലി​ച്ചു​പോ​യി. ക​രി​മ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍ന്നാ​ണ് ഒ​ഴു​കി​പ്പോ​യ​ത്. 1962 എ​ഴു​ത്തു​ക​ല്ല് തേ​ക്കു​തോ​ട്ട​ത്തി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ച് ഡി​പ്പോ പ​രി​സ​ര​ത്ത് ലാ​ട്ട് ചെ​യ്തു​വെ​ച്ച ത​ടി​ക​ളാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

ഈ ​ഭാ​ഗ​ത്ത് അ​ടു​ക്കി​വെ​ച്ച 2,000 ക്യു​ബി​ക് മീ​റ്റ​ര്‍ വ​രു​ന്ന ത​ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഒ​ഴു​കി​യ​ത്. ഏ​താ​നും ത​ടി​ക​ള്‍ സ്ഥാ​നം തെ​റ്റി​യും കു​റേ​യെ​ണ്ണം താ​ഴെ ഭാ​ഗ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യും കി​ട​ക്കു​ന്നു​ണ്ട്. ആ​ളു​ക​ള്‍ ലേ​ല​ത്തി​ല്‍ പി​ടി​ച്ച് കൊ​ണ്ടു​പോ​കാ​ന്‍വെ​ച്ച ത​ടി​ക​ളും ന​ഷ്​​ട​മാ​യി. ത​ടി​ക​ള്‍ അ​ട്ടി​വെ​ച്ചി​രു​ന്ന പ്ര​ദേ​ശ​ത്ത് വ​ന്‍തോ​തി​ല്‍ മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ അ​ടി​യി​ല്‍ പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​വ​യെ​ല്ലാം ശേ​ഖ​രി​ച്ച് ന​മ്പ​ര്‍ നോ​ക്കി അ​ടു​ക്കി​വെ​ച്ചാ​ലേ ത​ടി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​കൂ. ഏ​ക​ദേ​ശം 500 ക്യു​ബി​ക്​ മീ​റ്റ​ര്‍ ത​ടി​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. പു​ഴ​യി​ലൂ​ടെ ഒ​ഴു​കി ക​ര​ക്ക​ടി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള ത​ടി​ക​ള്‍ ക​ണ്ടു​കി​ട്ടു​ന്ന​വ​ര്‍ 9447979175, 8547602117 ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് ടി​മ്പ​ര്‍ സെ​യി​ല്‍സ് ഡി.​എ​ഫ്.​ഒ അ​റി​യി​ച്ചു.