വ്യ​വ​സാ​യി ഷാ​ൻ വി​വാ​ഹ​ത്തി​നു​ള്ള 10 പ​വ​ൻ സ്വ​ർ​ണ​വും ക​ല്യാ​ണ​ച്ചെ​ല​വും വീ​ട് നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യ​വും ന​ൽ​കും, ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ പ​ണ​യ​ത്തി​ലു​ള്ള ആ​ധാ​രം തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് ഒ​രു തു​ക​, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​െ​ട മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ൾ ! വീടില്ലാതായ കുടുംബത്തിന് സഹായഹസ്തം

2019-08-16 02:29:25am |

ചാ​ത്ത​മം​ഗ​ലം: മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ര്‍ന്ന് പെ​രു​വ​ഴി​യി​ലാ​യ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്തം നീ​ളു​ന്നു. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചെ​ത്തു​ക​ട​വ് പു​ഴ​യ​രി​കി​ല്‍ പ​ടി​ഞ്ഞാ​റെ പ​ട്ടോ​ത്ത് രാ​ജ​ശേ​ഖ​ര​നും കു​ടും​ബ​വു​മാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. പ്ലാ​സ‌്റ്റി​ക‌് ഷീ​റ്റി​ട്ട ഒ​റ്റ​മു​റി വീ​ടാ​ണ് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ത്. രാ​ജ​ശേ​ഖ​ര​​െൻറ മ​ക​ള്‍ ജീ​ഷ്മ​യും ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി ബൈ​ജു​മാ​യു​ള്ള വി​വാ​ഹം സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് മു​തു​വാ​ട്ട്താ​ഴം ന​ര​സിം​ഹ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച​ത്. 

ഇ​തി‍​െൻറ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​കു​ടും​ബ​ത്തി‍​െൻറ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്ത് പ്ര​ള​യം സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​ത്.  ചെ​ത്തു​ക​ട​വി​ല്‍ വീ​ട് വെ​ക്കു​ന്ന​തി​ന് വാ​ങ്ങി​യ സ്ഥ​ല​ത്ത് നി​ര്‍മി​ച്ച ത​റ​ക്ക് മു​ക​ളി​ല്‍ ഷെ​ഡ്‌ കെ​ട്ടി ഭാ​ര്യ കോ​മ​ള​വ​ല്ലി​യും മൂ​ന്ന് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം രാ​ജ​ശേ​ഖ​ര​ൻ താ​മ​സം തു​ട​ങ്ങി​യ​ത് നാ​ലു​മാ​സം മു​മ്പാ​ണ്. ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന് പു​ല​ർ​ച്ച ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ഒ​റ്റ​മു​റി ഷെ​ഡി​ലേ​ക്ക് ചെ​റു​പു​ഴ​യി​ല്‍നി​ന്ന് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും പ​ണ​വും പ്ര​ള​യം കൊ​ണ്ടു​പോ​യി. ഫ​യ​ര്‍ഫോ​ഴ്സി‍​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​ര്‍ വീ​ട്ടി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ചാ​ത്ത​മം​ഗ​ലം എ.​യു.​പി സ്കൂ​ളി​ലെ ക്യാ​മ്പി​ലെ​ത്തി​യ​ത്.  ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു കു​ടും​ബം.

ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തി​​െൻറ രേ​ഖ​യ​ട​ക്കം ബാ​ങ്കി​ൽ പ​ണ​യ​ത്തി​ലാ​ണ്. രാ​ജ​ശേ​ഖ​ര​ന്‍ അ​സു​ഖം കാ​ര​ണം പ​ത്തു വ​ര്‍ഷ​ത്തോ​ള​മാ​യി ജോ​ലി​ക്കൊ​ന്നും പോ​കു​ന്നി​ല്ല. ര​ണ്ടു ആ​ൺ​മ​ക്ക​ള്‍ കൂ​ലി​പ്പ​ണി ചെ​യ്താ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്.  കോ​ഴി​ക്കോ​ട്ടെ വ്യ​വ​സാ​യി ഷാ​ൻ വി​വാ​ഹ​ത്തി​നു​ള്ള 10 പ​വ​ൻ സ്വ​ർ​ണ​വും ക​ല്യാ​ണ​ച്ചെ​ല​വും വീ​ട് നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യ​വും ന​ൽ​കും. ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി പ​ണ​യ​ത്തി​ലു​ള്ള ആ​ധാ​രം തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് ഒ​രു തു​ക​യു​ടെ ചെ​ക്ക് കൈ​മാ​റി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​െ​ട മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്. റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യ​ത്തി​നു​ള്ള ശ്ര​മ​വും തു​ട​ങ്ങി.