നൗഷാദിന്​ യു.എ.ഇയിലേക്ക്​ ക്ഷണം; പുതിയ കട തിങ്കളാ​ഴ്​ച തുറക്കും

2019-08-17 03:36:59am |

കൊ​ച്ചി: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ ക​ട​യി​ലെ വ​സ്​​ത്ര​ങ്ങ​ളെ​ല്ലാം ന​ൽ​കി മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ ഇ​ടം​പി​ടി​ച്ച നൗ​ഷാ​ദി​ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ക്ഷ​ണം. സ്​​മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്​ ഉ​ട​മ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി അ​ഫി അ​ഹ്​​മ​ദാ​ണ്​ ഗ​ൾ​ഫ്​ യാ​ത്ര​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. നൗ​ഷാ​ദി​നെ​യും കു​ടും​ബ​ത്തെ​യും ര​ണ്ടാ​ഴ്​​ച​​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​മെ​ന്ന്​ അ​ഫി അ​ഹ്​​മ​ദ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

തി​ങ്ക​ളാ​ഴ്​​ച നൗ​ഷാ​ദ്​ എ​റ​ണാ​ക​ു​​ളം ബ്രോ​ഡ്​​വേ​യി​ൽ തു​റ​ക്കു​ന്ന ക​ട​യി​ൽ​നി​ന്ന്​ സ്​​മാ​ർ​ട്ട്​​ ട്രാ​വ​ൽ​സ്​ ഒ​രു ല​ക്ഷം രൂ​പ​യു​ടെ വ​സ്​​ത്ര​ങ്ങ​ൾ വാ​ങ്ങി പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ കൈ​മാ​റും. ഇ​തി​ൽ​നി​ന്നു​ള്ള ലാ​ഭം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ കൈ​മാ​റു​മെ​ന്ന്​ നൗ​ഷാ​ദും​ പ​റ​ഞ്ഞു. വി​നോ​ദ​യാ​ത്ര​ക്ക​ല്ല ഗ​ൾ​ഫി​ൽ പോ​കു​ന്ന​ത്. അ​വി​ടെ​നി​ന്ന്​ ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത​രി​ലേ​ക്ക്​ എ​ത്തി​ക്കും. 

ഫേ​സ്​​ബു​ക്കി​ലൂ​ടെ​യാ​ണ്​ അ​ഫി അ​ഹ്​​മ​ദ്​ നൗ​ഷാ​ദി​ന്​ ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും ഗ​ൾ​ഫ്​ സ​ന്ദ​ർ​ശ​ന​വും വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. എ​ന്നാ​ൽ, ര​ണ്ടും നൗ​ഷാ​ദ്​ നി​ര​സി​ച്ചു. ഇ​തോ​ടെ​യാ​ണ്​ പു​തു​താ​യി തു​റ​ക്കാ​നി​രി​ക്കു​ന്ന ക​ട​യി​ൽ​നി​ന്ന്​ ഒ​രു ല​ക്ഷ​ത്തി​ന്​ വ​സ്​​ത്ര​ങ്ങ​ൾ വാ​ങ്ങാം എ​ന്നാ​യ​ത്. ഗ​ൾ​ഫ്​ സ​ന്ദ​ർ​ശ​നം വഴി ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ നേ​രി​ട്ട്​ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ ന​ൽ​കാ​മെ​ന്നും അ​ഫി അ​ഹ്​​മ​ദ്​ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ നൗ​ഷാ​ദ്​ സ​മ്മ​തം മൂ​ളി​യ​ത്.