നൗഷാദിന്​ പിന്നാലെ മ​ട്ടാ​ഞ്ചേ​രി​യി​ല്‍നി​ന്ന്​ വ​നി​ത വ​സ്ത്ര​വ്യാ​പാ​രി; പ്രളയബാധിതർക്ക് കട ‘മുഴുവൻ’ നൽകി ഹാരിഷ!

2019-08-18 02:17:54am |

മ​ട്ടാ​ഞ്ചേ​രി: ഈ ​പ്ര​ള​യ​കാ​ല​ത്ത് ജീ​വ​കാ​രു​ണ്യ​ത്തി​​െൻറ പ്ര​തി​രൂ​പ​മാ​യി വാ​ഴ്ത്ത​പ്പെ​ട്ട നൗ​ഷാ​ദി​ന് പി​റ​കെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ക​ട​യി​ലെ മു​ഴു​വ​ൻ വ​സ്ത്ര​ങ്ങ​ളും ന​ൽ​കി  മ​ട്ടാ​ഞ്ചേ​രി​യി​ല്‍നി​ന്ന്​ വ​നി​ത വ​സ്ത്ര​വ്യാ​പാ​രി. കോ​മ്പാ​റ​മു​ക്കി​ൽ എം.​അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ഹാ​രി​ഷ​യാ​ണ് ക​ട​യി​ലെ മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും നി​ല​മ്പൂ​രി​ലെ പ്ര​ള​യ​ദു​രി​ത ബാ​ധി​ത​ര്‍ക്കാ​യി ന​ല്‍കി​യ​ത്.

ടി​ക് ടോ​ക്കി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ അ​മ്മാ​മേം കൊ​ച്ചു​മോ​നും എ​ന്ന ഗ്രൂ​പ്പി‍​െൻറ ലൈ​വ് ക​ണ്ടാ​ണ് ഹാ​രി​ഷ ഇ​വ​ര്‍ക്ക് ത​​െൻറ ക​ട​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ത​രാ​മെ​ന്ന സ​ന്ദേ​ശം അ​യ​ച്ച​ത്. താ​ന്‍ എ​ത്തി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ക​ര്‍ ക​ട​യി​ലെ​ത്തി വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. 

വീ​ടി​നോ​ട് ചേ​ർ​ന്ന് ഉ​മ്മാ​സ് ക​ല​ക്​​ഷ​ന്‍ എ​ന്ന പേ​രി​ലാ​ണ് വ​സ്ത്ര​വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഫൈ​സ​ലി​​െൻറ ഭാ​ര്യ​യാ​ണ്. ഇ​നി ക​ട തു​റ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ത​യ്യ​ല്‍ അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് ആ ​ജോ​ലി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന്​ ഹാ​രി​ഷ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളാ​യ ഫൈ​ഹ​യും ഫി​ദ​യു​മാ​ണ് ഹാ​രി​ഷ​യു​ടെ മ​ക്ക​ള്‍.