പു​തി​യ അ​ന്വേ​ഷ​ണം ത​​െൻറ ഔ​ദ്യോ​ഗി​ക​ഭാ​വി ന​ശി​പ്പി​ക്കു​മെ​ന്ന് നി​ശാ​ന്തി​നി; ബാങ്ക് മാനേജർക്ക്​ മർദനം: അന്വേഷണം മരവിപ്പിച്ചു

2019-08-18 02:24:04am |

കൊ​ച്ചി: ബാ​ങ്ക് മാ​നേ​ജ​റെ മ​ർ​ദി​ച്ച കേ​സി​ൽ വ​നി​ത പൊ​ലീ​സ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ൻ​റ്​ നി​ശാ​ന്തി​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (സി.​എ.​ടി) മ​ര​വി​പ്പി​ച്ചു. പു​തി​യ അ​ന്വേ​ഷ​ണം ത​​െൻറ ഔ​ദ്യോ​ഗി​ക​ഭാ​വി ന​ശി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ്​ നി​ശാ​ന്തി​നി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്. ഹ​ര​ജി തീ​ർ​പ്പാ​കും​വ​രെ അ​ന്വേ​ഷ​ണം പാ​ടി​ല്ലെ​ന്ന്​ സി.​എ.​ടി വ്യ​ക്ത​മാ​ക്കി.

തൊ​ടു​പു​ഴ​യി​ൽ അ​സി. പൊ​ലീ​സ് സൂ​പ്ര​ണ്ടാ​യി​രി​ക്കെ മ​റ്റു പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം യൂ​ണി​യ​ൻ ബാ​ങ്ക് ഒാ​ഫ് ഇ​ന്ത്യ ബ്രാ​ഞ്ച് മാ​നേ​ജ​ർ പേ​ഴ്സി ജോ​സ​ഫ് ഡെ​സ്മ​ണ്ടി​നെ നി​ശാ​ന്തി​നി മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്. 2011 ജൂ​ലൈ​യി​ൽ ന​ട​ന്ന സം​ഭ​വം എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ്​ അ​ന്വേ​ഷി​ച്ച​ത്. നി​ശാ​ന്തി​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ റി​പ്പോ​ർ​ട്ട്. ഇ​ത്​ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. 

ഓ​ൾ ഇ​ന്ത്യ സ​ർ​വി​സ് ച​ട്ട​മ​നു​സ​രി​ച്ച് ഒ​രേ കു​റ്റ​ത്തി​ന് ഒ​രാ​ൾ​ക്കെ​തി​രെ ര​ണ്ടാം ത​വ​ണ​യും അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വി​ല്ലെ​ന്നാ​ണ് ഹ​ര​ജി​ക്കാ​രി​യു​ടെ വാ​ദം. എ​ന്നാ​ൽ, ഹ​ര​ജി​ക്കാ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്നും എ.​ഡി.​ജി.​പി​യു​ടെ അ​ന്വേ​ഷ​ണം മ​തി​യാ​യ​ത​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.