ദുരിതാശ്വാസം; ധർമജനെ വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങൾ! ധ​ര്‍മ​ജ​​െൻറ സി​നി​മ​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വും

2019-08-18 02:27:39am |

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​നു​ശേ​ഷം ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​ധ​നം ഇ​തു​വ​രെ​യും സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന സി​നി​മാ​താ​രം ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ചും അ​നു​കൂ​ലി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. ഫേ​സ്ബു​ക്കി​ൽ ധ​ര്‍മ​ജ​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍ശ​ന​മാ​ണ് ഇ​പ്പോ​ള്‍ ഉ​യ​രു​ന്ന​ത്. 

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍കി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​യി​രു​ന്നു ധ​ര്‍മ​ജ​​െൻറ വി​വാ​ദ പ​രാ​മ​ര്‍ശം ഉ​ണ്ടാ​യ​ത്. ‘‘ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വ​ള​രെ പെ​ട്ട​ന്നു ത​ന്നെ കോ​ടി​ക​ളെ​ത്തി. എ​ന്നാ​ൽ, അ​തേ വേ​ഗ​ത​യി​ൽ ആ ​തു​ക അ​ർ​ഹി​ക്കു​ന്ന​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​യി​ല്ല’’ എ​ന്നാ​യി​രു​ന്നു ധ​ർ​മ​ജ​​െൻറ പ്ര​സ്താ​വ​ന. ഇ​താ​ണ് വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​ന് വ​ഴി​വെ​ച്ച​ത്. താ​രം താ​മ​സി​ക്കു​ന്ന വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​നെ ഉ​ദാ​ഹ​രി​ച്ചാ​യി​രു​ന്നു പ്ര​തി​ക​ര​ണം. 

സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച​തി​നെ ഒ​രു വി​ഭാ​ഗം അ​സ​ഭ്യ​വ​ർ​ഷം കൊ​ണ്ടു നേ​രി​ട്ട​പ്പോ​ൾ സ​ത്യം പ​റ​യാ​ൻ ധ​ർ​മ​ജ​ൻ ധൈ​ര്യം കാ​ണി​ച്ചു​വെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​​െൻറ നി​ല​പാ​ട്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച​വ​ന​ല്ലേ ഈ ​പ​റ​യു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന വി​മ​ര്‍ശ​നം. ധ​ര്‍മ​ജ​​െൻറ സി​നി​മ​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വും ചി​ല​ര്‍  മു​ന്നോ​ട്ടു​െ​വ​ച്ചു. താ​ര​ത്തിൈ​ൻ​റ എ​ല്ലാ പോ​സ്​​റ്റു​ക​ൾ​ക്കും താ​ഴെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യാ​ണ് ഒ​രു​കൂ​ട്ടം പ്ര​തി​ക​രി​ച്ച​ത്. ധ​മാ​ക്ക എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ളി​ലാ​ണ് ധ​ർ​മ​ജ​ൻ ഇ​പ്പോ​ൾ. ധ​ർ​മ​ജ​​െൻറ സ്ഥാ​പ​ന​മാ​യ ധ​ർ​മൂ​സ് ഫി​ഷ് ഹ​ബ് വ​ഴി​യും സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്