വിവാഹക്കോടി ​കൊണ്ടുപോയ പ്രളയജലത്തെ തോൽപിച്ച്​ റാബിയ ചിരിച്ചു! യു.​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച ക​ല്യാ​ണ​വീ​ടാ​യി

2019-08-19 01:54:16am |

ക​ൽ​പ​റ്റ: ക​ല്യാ​ണ​വ​സ്ത്ര​മു​ടു​ത്ത് ആ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞ് മു​ല്ല​പ്പൂ ചാ​ർ​ത്തി റാ​ബി​യ പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ൾ നി​ര​വ​ധി പേ​ർ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മേ​പ്പാ​ടി സ​െൻറ് ജോ​സ​ഫ് യു.​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച ക​ല്യാ​ണ​വീ​ടാ​യി മാ​റി.  

11 വ​ർ​ഷം മു​മ്പ് ഭ​ർ​ത്താ​വ് മ​രി​ച്ച ചൂ​ര​ൽ​മ​ല ചേ​ല​മ്പാ​ട​ൻ ജു​മൈ​ല​ത്തും മ​ക്ക​ളും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് മേ​പ്പാ​ടി​യി​ലെ ക്യാ​മ്പി​ലെ​ത്തി​യ​ത്. മ​ക​ൾ റാ​ബി​യ​യു​ടെ നി​ക്കാ​ഹ് ആ​ഗ​സ്​​റ്റ് നാ​ലി​ന്​  ന​ട​ന്നിരുന്നു. 18ന് ​വി​വാ​ഹ സ​ൽ​ക്കാ​രവും നിശ്​ചയിച്ചു.  വീ​ടു ചെ​റു​താ​യി മോ​ടി​പി​ടി​പ്പി​ച്ചു, ക്ഷ​ണ​ക്ക​ത്ത​ടി​ച്ചു, പു​തു​വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് എ​ട്ടി​ന് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീട്ടിൽ വെ​ള്ളം കയറിയത്​. വി​വാ​ഹ​വ​സ്ത്ര​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ്ര​ള​യ​ജ​ലം കൊ​ണ്ടു​പോ​യി. കൈ​യി​ൽ പെ​റു​ക്കാ​വു​ന്ന​ത് എ​ടു​ത്ത് ക്യാമ്പിലേക്ക്​ രക്ഷപ്പെടുകയായിരുന്നു.  

ക്യാ​മ്പി​ൽ ദുഃ​ഖി​ത​രാ​യി ക​ഴി​ഞ്ഞ ഉ​മ്മ​െ​യ​യും മ​ക​ളെ​യും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി അം​ഗ​ങ്ങ​ളും സു​മ​ന​സ്സു​ക​ളും കൂ​ടെ​നി​ന്ന് ആ​ശ്വ​സി​പ്പി​ച്ചു. അ​ഞ്ചു പ​വ​ൻ ആ​ഭ​ര​ണ​വും ഭ​ക്ഷ​ണ​മൊ​രു​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ളും സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു. മു​േ​മ്പ നി​ശ്ച​യി​ച്ച ദി​വ​സം ത​ന്നെ സ്കൂ​ൾ മു​റ്റ​ത്ത് ക​ല്യാ​ണ​പ്പ​ന്ത​ലൊ​രു​ങ്ങി. ജു​മൈ​ല​ത്തി​െൻറ ക​ണ്ണു​ക​ൾ ആ​ന​ന്ദ ക​ണ്ണീ​ർ പൊ​ഴി​ച്ചു. മ​ക​ൾ റാ​ബി​യ​യും പേ​രാ​മ്പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യും പു​തു​ജീ​വി​തം തു​ട​ങ്ങി. എ​ട്ടി​ന്​ പു​ത്തു​മ​ല​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച ഹാ​ജി​റ, റാ​ബി​യ​യു​ടെ ബ​ന്ധു​വാ​ണ്. വ​ര​ൻ മു​ഹ​മ്മ​ദ് ഷാ​ഫി പേ​രാ​മ്പ്ര പ​ള്ളി​മു​ക്ക് ന​ട​ത്ത​ല​യ്ക്ക​ൽ അ​ബൂ​ബ​ക്ക​റി​െൻറ​യും സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്.