മാധ്യമപ്രവർത്തക​െൻറ മരണം: മൊബൈൽ ഫോൺ കണ്ടെത്താനാകാത്തതിലും ദുരൂഹത

2019-08-19 02:01:25am |

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​െൻറ ഫോ​ൺ ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ‘സി​റാ​ജ്’ മാ​നേ​ജ്മ​െൻറ്. ഹൈ​ടെ​ക്സെ​ല്ലും സൈ​ബ​ർ സെ​ല്ലും സ്വ​കാ​ര്യ ഐ.​ടി ക​മ്പ​നി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ​ഡോ​മു​മ​ട​ക്ക​മു​ള്ള സേ​ന​യി​ലാ​ണ് ഒ​രു സ്മാ​ർ​ട്ട്ഫോ​ൺ ക​ണ്ടെ​ത്താ​ൻ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ഴി​യാ​ത്ത​ത്. കെ.​എം. ബ​ഷീ​റി​ന് ര​ണ്ട് ഫോ​ണു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു​സാ​ധാ​ര​ണ ഫോ​ണും മ​റ്റൊ​ന്ന് സ്മാ​ർ​ട്ട് ഫോ​ണും. 
ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​മ്പ്​ പ്ര​സ്സി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി ര​ണ്ട​ര മി​നി​റ്റ്​ സം​സാ​രി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന്, മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ ബ​ഷീ​ര്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ടു. സാ​ധാ​ര​ണ ഫോ​ൺ ത​ക​ർ​ന്ന​നി​ല​യി​ൽ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. 

പ​ക്ഷേ, സ്മാ​ർ​ട്ട്ഫോ​ൺ ല​ഭി​ച്ചി​ല്ല. എ​ന്നാ​ല്‍, ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം രാ​ത്രി 1.53ന് ​മ്യൂ​സി​യം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ബ​ഷീ​റി​െൻറ ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​മ്പോ​ള്‍ ഒ​രു പു​രു​ഷ​ന്‍ ഫോ​ണ്‍ എ​ടു​ക്കു​ക​യും അ​വ്യ​ക്ത​മാ​യി സം​സാ​രി​ച്ച​തി​ന് ശേ​ഷം ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ഒ​രു ശ്ര​മ​വും പൊ​ലീ​സി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മാ​നേ​ജ്മ​െൻറ് ആ​രോ​പി​ക്കു​ന്നു.