രണ്ടുവർഷത്തിനിടെ പാൽഗറിൽ മരിച്ചത്​ 800 കുഞ്ഞുങ്ങൾ! മ​ര​ണം​ പ​ട്ടി​ണി കാ​ര​ണം പോ​ഷ​കാ​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ

2019-08-20 02:08:20am |

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പാ​ൽ​ഗ​ർ ജി​ല്ല​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച​ത്​ 800ലേ​റെ കു​ഞ്ഞു​ങ്ങ​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. പ​ട്ടി​ണി കാ​ര​ണം പോ​ഷ​കാ​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ രോ​ഗം ബാ​ധി​ച്ചാ​ണ്​ കു​ഞ്ഞു​ങ്ങ​ൾ മ​രി​ക്കു​ന്ന​തെ​ന്നാ​ണ്​ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. 

എ​ന്നാ​ൽ, മ​ര​ണം​ പോ​ഷ​കാ​ഹാ​ര കു​റ​വു​മൂ​ല​മ​ല്ലെ​ന്ന്​ വ​നി​ത-​ശി​ശു​േ​ക്ഷ​മ മ​ന്ത്രി പ​ങ്ക​ജ മു​ണ്ടെ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഭൂ​രി​ഭാ​ഗ​വും ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​ണ്. 2017-18ൽ ​ആ​റു​വ​യ​സ്സു​വ​രെ​യു​ള്ള 469 കു​ഞ്ഞു​ങ്ങ​ളാ​ണ്​ മ​രി​ച്ച​ത്. 2018-19 കാ​ല​യ​ള​വി​ൽ 348 മ​ര​ണം റി​പ്പോ​ർ​ട്ട്​​ചെ​യ്​​തു. ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ കൂ​ടു​ത​ലു​ള്ള അ​മ​രാ​വ​തി ജി​ല്ല​യി​ലെ മേ​ൽ​ഗ​ട്ടി​ൽ 2017 മു​ത​ൽ 2019 വ​രെ 677 കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചു. 

സ​മ​യ​മെ​ത്താ​തെ​യു​ള്ള പ്ര​സ​വം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം, തൂ​ക്ക​ക്കു​റ​വ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ മ​ര​ണ​ത്തി​നു​ കാ​ര​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, മ​ര​ണ​ത്തി​നി​ട​യാ​ക്കു​ന്ന​ത്​ ന്യൂ​മോ​ണി​യ​യും ക്ഷ​യ​രോ​ഗ​വു​മാ​ണെ​ങ്കി​ലും അ​ടി​സ്ഥാ​ന കാ​ര​ണം പ​ട്ടി​ണി​യാ​ണെ​ന്ന്​ മു​ൻ എം.​എ​ൽ.​എ​യും സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ ട്രൈ​ബ​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ റി​വ്യൂ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ വി​വേ​ക്​ പ​ണ്ഡി​റ്റ്​ പ​റ​ഞ്ഞു. പോ​ഷ​കാ​ഹാ​രം കു​റ​ഞ്ഞ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ പ്ര​തി​രോ​ധ​ശ​ക്തി കു​റ​വാ​യി​രി​ക്കും. ഇ​താ​ണ്​ രോ​ഗി​യാ​വാ​ൻ കാ​ര​ണ​മെ​ന്നും​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.