മയക്കുമരുന്നു​ കടത്ത്​; മലയാളി െഎ.പി.എസ്​ ഉദ്യോഗസ്ഥന്​ 15 വർഷം തടവ്! പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി സ​ജി മോ​ഹ​നാ​ണ്​ ശി​ക്ഷ

2019-08-20 02:11:14am |

മും​ബൈ: മ​യ​ക്കു​മ​രു​ന്നു​ ക​ട​ത്ത്​ കേ​സി​ൽ മ​ല​യാ​ളി​യാ​യ മു​ൻ െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ 15 വ​ർ​ഷം ത​ട​വ്. ച​ണ്ഡീ​​ഗ​ഡി​ൽ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി സ​ജി മോ​ഹ​നാ​ണ്​ മും​ബൈ​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി‍​െൻറ അം​ഗ​ര​ക്ഷ​ക​നും ഡ്രൈ​വ​റു​മാ​യി​രു​ന്ന ഹ​രി​യാ​ന പൊ​ലീ​സി​ലെ കോ​ൺ​സ്​​റ്റ​ബി​ൾ രാ​ജേ​ഷ്​ കു​മാ​ർ ക​ത്താ​രി​യ​ക്ക്​ 10 വ​ർ​ഷം ത​ട​വും കോ​ട​തി വി​ധി​ച്ചു. കേ​സി​ൽ കൂ​ട്ടു​പ്ര​തി​യാ​യി​രു​ന്ന മും​ബൈ വ്യ​വ​സാ​യി വി​ക്കി ഒ​ബ്രോ​യി​യെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു​ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ൽ ഛത്തി​സ്​​ഗ​ഢ്​​ കോ​ട​തി വി​ധി​ച്ച 13 വ​ർ​ഷം ത​ട​വ്​ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സ​ജി മോ​ഹ​നെ​തി​രെ മും​ബൈ കോ​ട​തി​യു​ടെ വി​ധി. 

2009 ജ​നു​വ​രി​യി​ൽ 12 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ വി​ൽ​ക്കാ​ൻ മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ സ​ജി മോ​ഹ​ൻ മ​ഹാ​രാ​ഷ്​​ട്ര ഭീ​ക​ര വി​രു​ദ്ധ സേ​ന​യു​ടെ (എ.​ടി.​എ​സ്) പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​ൽ ഇ.​ഡി മേ​ധാ​വി​യാ​യി മാ​റ്റം​കി​ട്ടി​യ സ​മ​യ​ത്താ​യി​രു​ന്നു സ​ജി മോ​ഹ​ൻ മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്​​റ്റി​ലാ​കു​ന്ന​ത്. മു​മ്പ്​ എ​റ​ണാ​കു​ള​ത്ത്​ ഇ.​ഡി​യു​ടെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റാ​യി​രു​ന്നു.