മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൗഷാദി​െൻറ ഒരു ലക്ഷം! തുക നൽകിയത് യു.എ.ഇയിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി

2019-08-20 02:28:59am |

കൊച്ചി: പ്രളയകാലത്ത് ദുരിതബാധിതർക്കായി കടമുറിയിലെ വസ്ത്രക്കെട്ടുകളൊന്നാകെ നൽകി മാതൃകയായ നൗഷാദ് വീണ്ടും അതിജീവന കേരളത്തിന് കൈത്താങ്ങായി രംഗത്ത്. ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകിയാണ് ഈ വഴിയോര കച്ചവടക്കാരൻ ശ്രദ്ധേയനായത്. 

ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ല കലക്ടർ എസ്.സുഹാസിന് കലക്ടറുടെ ചേംബറിലെത്തി അദ്ദേഹം കൈമാറി. യു.എ.ഇയിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക അദ്ദേഹത്തിന് നൽകിയത്. നൗഷാദി​​െൻറ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊർജം പകരുന്നതായിരുന്നെന്ന് കലക്ടർ പറഞ്ഞു.