നഴ്സറി കൊട്ടാരം; ഇവിടെ കുരുന്നുകള്‍ രാജകുമാരനമാരും രാജകുമാരികളും

2017-07-16 05:31:06am |

ഈ ചിത്രത്തില്‍ കാണുന്നത് മുത്തശ്ശിക്കഥകളിലെ കൊട്ടാരമൊന്നുമല്ല.ഒരു നഴ്സറി സ്കൂളാണ്.കാസില്‍ ഓഫ് ചൈല്‍ഡ്ഹുഡ് എന്നറിയപ്പെടുന്ന ഈ കിന്റര്‍ ഗാര്‍ട്ടന്‍ സ്കൂള്‍ റഷ്യയിലെ മോസ്ക്കൊയിലാണ്.തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം സ്കൂളുകളിലാണ് കുട്ടികള്‍ക്ക് ഈ കൊട്ടാരങ്ങളില്‍ സങ്കല്‍പ്പങ്ങളിലെ രാജകുമാരനും രാജകുമാരിയും ഒക്കെ ആകാന്‍ പറ്റുന്നത്.

uploads/news/2017/07/127894/castle1.jpg

കൊട്ടാരം മാതൃകയിലുള്ള ക്ലാസ് മുറികളും പൂന്തോട്ടവും കളിസ്ഥലവും എല്ലാമുണ്ട് ഇവിടെ.മധ്യകാലഘട്ടത്തിന്റെ മാതൃകയിലാണ് കൊട്ടാരം പണിതിരിയ്ക്കുന്നത്.കുട്ടികള്‍ക്ക് പരമാവധി വിനോദം എന്നതാണ് ലക്‌ഷ്യം.നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലെനിന്‍ സ്റ്റെറ്റ് ഫാമിന്റെ അടുത്ത ഇത്തരം ഒരു കെട്ടിടം പണിയുന്നത്.ഡിസ്നി ലാണ്ടിലെ ഫെയറി ക്യൂന്‍ കൊട്ടാരം കണ്ട ഈ ഫാമിന്റെ ഉടമ അതെ മാതൃകയില്‍ തന്റെ ഫാമിലും പണിയുകയായിരുന്നു.കനത്ത ഫീസാണ് പക്ഷെ ഈ സ്കൂളില്‍ ഈടാക്കുന്നത്.463 ഡോളര്‍ ആണ് ഒരു മാസത്തെ ഫീസ്‌.അതായത് ഏകദേശം മുപ്പതിനായിരം രൂപ!

uploads/news/2017/07/127894/castle2.jpg

കുഞ്ഞുങ്ങളുടെ കൌതുകവും വിനോദവും ഇതിലും മൂല്യമുള്ളതാണ് എന്ന് വിശ്വസിയ്ക്കുന്ന നല്ല കാശുള്ള മാതാപിതാക്കള്‍ക്ക് കുട്ടികളേ ഈ സ്കൂളില്‍ വിടാം!