Latest News

ഇതു താന്‍ടാ ദുബായ് പൊലീസ്! തിരക്കേറിയ റോഡിൽ പൊള്ളുന്ന ചൂടിൽ കാർ തള്ളി ദുബായ് പൊലീസ്– വിഡിയോ വൈറല്‍

2017-08-10 01:19:27am |

ദുബായ്:∙ തിരക്കേറിയ റോഡിൽ കുടുങ്ങിയ കാർ തള്ളിക്കൊടുക്കുന്ന ദുബായ് പൊലീസിന്റെ വീഡിയോ വൈറലായി. ബർ ദുബായ് പൊലീസ് സ്റ്റേഷനിലെ ഇബ്രാഹിം അലി അബ്ദുല്ല അൽ മുദ് റബ്, മുഹമ്മദ് സഇൗദ് മുഹമ്മദ് അൽ സഇൗദി എന്നീ പൊലീസുദ്യോഗസ്ഥരാണ് മികച്ച സേവനം കാഴ്ചവച്ചത്.പൊള്ളുന്ന ചൂടത്ത്, അൽ വാസൽ റോഡിലായിരുന്നു സംഭവം. നടുറോഡിൽ പെട്ടെന്ന് നിന്നുപോയ കാർ ട്രാഫിക് ബ്ലോക്കുണ്ടാകാതിരിക്കാൻ പൊലീസുദ്യോഗസ്ഥൻ തള്ളിക്കൊടുക്കുകയായിരുന്നു. ഇതേസമയം, ഇവർക്ക് സുരക്ഷയൊരുക്കി മറ്റൊരു പൊലീസുദ്യോഗസ്ഥൻ പൊലീസ് വാഹനത്തിൽ ഇവരെ പിന്തുടരുകയും ചെയ്തു. 

 

 

മാതൃകാപരമായ സേവനം നടത്തിയ പൊലീസുകാരെ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അംഗീകാര പത്രം നൽകി ആദരിച്ചു.  ദുബായ് പൊലീസ് തങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇൗ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും നൂറുകണക്കിനാളുകൾ അഭിനന്ദനം കൊണ്ട് മൂടുകയും ചെയ്തു. വളരെ എളിമയോടെ പെരുമാറുന്ന ദുബായ് പൊലീസ് പൊതുജനങ്ങളുടെ സുഹൃത്താണെന്നായിരുന്നു ഒരാളുടെ കമന്റ്. 

dubai-police-car