Latest News

എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു; നഷ്ടക്കളിക്കില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ്

2018-04-11 03:15:10am |

കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ച് ജെറ്റ് എയര്‍വെയ്‌സ്. എയര്‍ ഇന്ത്യയെ എയസ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ധീരമായ ഒരു നീക്കമാണിതെന്നും എന്നാല്‍ വ്യവ്‌സഥകള്‍ പരിശോധിച്ചപ്പോള്‍ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും ജെറ്റ് എയര്‍വേയസ് ഡപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അമിത്അഗര്‍വാള്‍ അയച്ച കത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ എയര്‍ ഇന്ത്യയുടെ നഷ്ടം ഏകദേശം 7.67 ബില്യന്‍ ഡോളറാണ് (49,855 കോടി രൂപ). ആകാശ വിപണിയില്‍ ചോദ്യം ചെയ്യാനാവാത്ത ഒരു പ്രതാപകാലം ഒക്കെ എയര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ ബജറ്റ് സര്‍വീസുകളുമായി ഒട്ടേറെ സ്വകാര്യ കമ്പനികള്‍ രംഗത്ത് എത്തിയതോടെ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം ഇടിയുകയാണ് ചെയ്തത്.