Latest News

എഴുന്നേറ്റു നിന്നു പാട്ടു പാടിയില്ല, പാകിസ്​താനിൽ ഗർഭിണിയായ ഗായികയെ വെടിവെച്ചു കൊന്നു

2018-04-13 03:30:29am |

കറാച്ചി: ​ഗർഭിണിയായ പാകിസ്​താൻ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു. പാകിസ്​താനിലെ തെക്കൻ സിന്ധ്​ പ്രവിശ്യയിലെ കാൻഗ ഗ്രാമത്തിലാണ്​ സംഭവം. എഴുന്നേറ്റ്​ നിന്ന്​ പാട്ടുപാടാത്തതിനാണ്​ അക്രമി സമീന സമൂൻ എന്ന ഗായികയെ വെടിവെച്ചത്​. സംഭവത്തിൽ വെടിയുതിർത്ത താരിഖ്​ ജതോയ്​ എന്നയാളെയും ഇയാളു​െട രണ്ട്​ സുഹൃത്തുക്കളെയും പൊലീസ്​ അറസ്​റ്റു ചെയ്​തു.

വേദിയിൽ ഇരുന്നുകൊണ്ട്​ പാട്ടുപാടിയ സമീനയോട്​ സ്​റ്റേജിനു മുന്നിലെത്തിയ അക്രമി എഴ​ുന്നേറ്റ്​ നിന്ന്​ പാടാൻ ആവശ്യപ്പെടുകയായിരുന്നു. ഗർഭിണിയായ സമീന സ്​റ്റേജിൽ എഴുന്നേറ്റു നിന്നതും താരിഖ്​ വെടിവെക്കുകയായിരുന്നു. ഇവരെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീന വെടിയേറ്റു മരിക്കുന്നതി​​​െൻറ മൊബൈൽ ഫോൺ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. ഭാര്യയും ഗർഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഇരട്ടകൊലപാതകകുറ്റം ചുമത്തമെന്ന്​ സമീനയുടെ ഭർത്താവ്​ ആവശ്യപ്പെട്ടു.