അള്ളാഹു അക്ബര്‍ മുഴക്കിയെത്തിയ യുവാവ് പാരിസ് തെരുവില്‍ രണ്ടു പേരെ കുത്തിക്കൊന്നു; ഉത്തരവാദിത്വം ഏറ്റെടുത്തു ഐഎസ്

2018-05-13 03:13:05am |

പാരിസ്: അള്ളാഹു അക്ബര്‍ മുഴക്കിയെത്തിയ യുവാവ് പാരിസ് തെരുവില്‍ രണ്ടു പേരെ കുത്തിക്കൊന്നു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. നാലു പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സംഭവത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കടുത്ത ഖേദം പ്രകടിപ്പിച്ചു. ഫ്രാന്‍സ് വീണ്ടും രക്തചൊരിച്ചില്‍ കാണേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിദഗ്ദ അന്വേഷണം ആരംഭിച്ചു. 2016ല്‍ ദേശീയ ദിനാഘോഷത്തിനിടെ തീവ്രവാദി ട്രക്കു കയറ്റിയും വെടിവെച്ചും നിരവധിപ്പേരെ കൊന്നതിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാകുന്നതിനിടെയാണ് വീണ്ടും ഐഎസ് ആക്രമണം.

അക്രമി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സൈനീകനാണ്. ഐഎസിനെ തകര്‍ക്കാന്‍ കൂട്ടുകക്ഷി ചേര്‍ന്നിട്ടുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണത്തിന്റെ വെറും ഒരു ഭാഗം മാത്രമാണിതെന്ന് ഐഎസ് വ്യക്തമാക്കി. ഇനിയും കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്നും പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഐഎസിന്റെ ആക്രമണ പരമ്പര തന്നെയാണ് ഫ്രാന്‍സില്‍ നടക്കുന്നത്. 2015ലെ ചാര്‍ളി ഹെബ്‌ഡോ ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ 2016-ലെ നീസില്‍ ട്രക്ക് ആക്രമണത്തിലും നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് സുരക്ഷ ശക്തമാക്കി.