ഭര്‍ത്താവ് ഗള്‍ഫില്‍, മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത മാതാവുമായി മൊയ്തീന്‍കുട്ടിക്ക് ദീര്‍ഘകാല ബന്ധം ; മുപ്പത്തഞ്ചുകാരി പ്രതിയുടെ ലോഡ്ജിലെ താമസക്കാരി

2018-05-14 03:18:14am |

പൊന്നാനി : സിനിമാതീയറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത മാതാവും അറസ്റ്റില്‍. പീഡനത്തിനിരയായ ബാലികയുടെ മാതാവുമായി ഏറെനാളത്തെ അടുപ്പമുണ്ടെന്നു പ്രതി മൊയ്തീന്‍കുട്ടി പോലീസിന് മൊഴി നല്‍കി. കേസില്‍ പാലക്കാട്, തൃത്താല സ്വദേശിയായ വ്യവസായി കങ്കുന്നത്ത് മൊയ്തീന്‍കുട്ടി നേരത്തേ അറസ്റ്റിലായിരുന്നു. ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്€ാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

മുപ്പത്തഞ്ചുകാരിയായ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു യുവതിയുടെ താമസം. കഴിഞ്ഞ 18-നു മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍നിന്നു തൃത്താലയിലേക്കു കൊണ്ടുപോകാന്‍ യുവതി മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഈ യാത്രയ്ക്കിടെയാണ് എടപ്പാളിലെ തീയറ്ററില്‍ സിനിമയ്ക്കു കയറിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായാണു സൂചന.

തീയറ്ററിലെ സി.സി. ടിവി ദൃശ്യങ്ങളിലൂടെയാണു പീഡനവിവരം പുറത്തായത്. കഴിഞ്ഞ ഏപ്രില്‍ 26-നു തെളിവുസഹിതം െചെല്‍ഡ് െലെന്‍ അധികൃതര്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്.ഐ: കെ.ജി. ബേബിക്കെതിരേ വേണ്ടിവന്നാല്‍ പോക്‌സോ (കുട്ടികള്‍ക്കെതിരായ െലെംഗികാതിക്രമം തടയല്‍ നിയമം) നിയമം ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബേബി നിലവില്‍ സസ്‌പെന്‍ഷനിലാണ്.

മൊയ്തീന്‍കുട്ടിക്കു ബാലികയുടെ മാതാവുമായി ഏറെനാളായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. മൊയ്തീന്‍കുട്ടിയെ ഇന്നലെ രാവിലെ പൊന്നാനി താലൂക്കാശുപത്രിയില്‍ െവെദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്നലെ രാവിലെയാണു യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉച്ചയോടെ സ്വകാര്യവാഹനത്തില്‍, മുഖം മറച്ചാണ് ഇവരെ പൊന്നാനി സ്‌റ്റേഷനില്‍ എത്തിച്ചത്. ഉച്ചയോടെ ഇരുവരെയും എടപ്പാളിലെ തീയറ്ററില്‍ തെളിവെടുപ്പിനായി എത്തിച്ചു. പീഡനത്തിനിരയായ ബാലികയ്ക്കു പ്ലസ്‌വണിനും ബിരുദത്തിനും പഠിക്കുന്ന രണ്ടുസഹോദരിമാരുണ്ട്. പീഡനത്തിനിരയായ കുട്ടിയെ െവെദ്യപരിശോധനയ്ക്കുശേഷം സാമൂഹികനീതി വകുപ്പിന്റെ നിര്‍ഭയ ഭവനിലേക്കു മാറ്റി. പ്രതികള്‍ കുട്ടിയുമൊത്തു തീയറ്ററിലെത്തിയ ബെന്‍സ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതറിഞ്ഞ് നൂറുകണക്കിനാളുകള്‍ പൊന്നാനി സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇരുവര്‍ക്കും എതിരേ അസഭ്യവര്‍ഷം നടത്തി ജനക്കൂട്ടം രോഷാകുലരായി. ഇവരെ പിന്തിരിപ്പിച്ച് പ്രതികളെ വാഹനത്തില്‍ കയറ്റാന്‍ പോലീസിനു ബലപ്രയോഗം വേണ്ടിവന്നു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. മലപ്പുറം ഡി.സി.ആര്‍.പി. ഡിെവെ.എസ്.പി: ഷാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം സ്‌റ്റേഷനില്‍ പ്രതികളെ ചോദ്യംചെയ്തു.