ചില്ലു ജാലകത്തിനപ്പുറം നിറകൺചിരി

2018-07-12 02:38:14am |

ചി​യാ​ങ്റാ​യി: സ്​​കൂ​ളി​ലെ ആ​ദ്യ​ദി​നം ഒാ​ർ​മ​വ​രും ഇൗ ​ആ​ശു​​പ​ത്രി രം​ഗം ക​ണ്ടാ​ൽ. മ​ന​സ്സി​ൽ ഒ​രു​പാ​ട്​ സ​ന്തോ​ഷം നി​റ​യു​​​േ​മ്പാ​ൾ അ​തൊ​രു ക​ണ്ണീ​ർ​പ്പെ​യ്​​ത്താ​കു​ന്ന​പോ​ലെ. ആ​ദ്യ​ദി​നം സ്​​കൂ​ളി​ലെ​ത്തി​യ ഏ​തെ​ങ്കി​ലും ഒ​രു കു​ട്ടി ക​ര​യാ​ൻ കാ​ത്തി​രു​ന്ന്, പി​ന്നെ അ​തൊ​രു കൂ​ട്ട​ക്ക​ര​ച്ചി​ലാ​കും​പോ​ലെ. 18നാ​ൾ ഗു​ഹ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യു​ടെ ജാ​ല​ക​പ്പു​റ​ത്തെ കാ​​ഴ്​​ച​യും സ​മാ​ന​മാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളാ​ണ്​ ഇ​വി​ടെ വി​ങ്ങി​പ്പൊ​ട്ടി​യ​തും ആ​ർ​ത്ത​ല​ച്ച​തും. മ​ക്ക​ളെ ഒ​രു​നോ​ക്ക്​ കാ​ണാ​നു​ള്ള കൊ​തി​യു​ടെ വേ​ലി​യേ​റ്റം അ​വ​രി​ൽ കാ​ണാ​മാ​യി​രു​ന്നു.
 

thai-relatives-in-hospital

ആ​ശു​പ​ത്രി​ വാ​ർ​ഡി​ന്​ പു​റ​ത്തു​നി​ന്ന്​ കുട്ടികളെ കാണുന്ന ര​ക്ഷി​താ​ക്ക​ൾ

ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ കി​ട​ന്ന​വ​ർ മാ​താ​പി​താ​ക്ക​ളു​ടെ മു​ഖം തി​രി​ച്ച​റി​ഞ്ഞ്​ കൈ​വീ​ശി​യ​തോ​ടെ തു​ട​ങ്ങു​ക​യാ​യി ക​ണ്ണീ​ർ​മ​ഴ. അ​ക​ത്തും ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​വ​രു​​ണ്ടാ​യി​രു​ന്നു. ലോ​കം മു​ഴു​വ​ൻ ‘ധൈ​ര്യ​ശാ​ലി​ക​ൾ’ എ​ന്ന്​ മു​ദ്ര​ചാ​ർ​ത്തി​യ​വ​രെ​ല്ലാം ഉ​റ്റ​വ​രു​ടെ സ്​​നേ​ഹ​ത്തി​നു​മു​ന്നി​ൽ വെ​റും ക​ണ്ണീ​ർ​കു​ട്ടി​ക​ളാ​യി. ക​ണ്ട​വ​ർ ക​ണ്ട​വ​ർ ഒ​ന്ന്​ തൊ​ടാ​നും കെ​ട്ടി​പ്പി​ടി​ക്കാ​നും കെ​ഞ്ചു​ന്ന​ത്​ കാ​ണാ​മാ​യി​രു​ന്നു. അ​വ​രെ സ്​​നേ​ഹ​ത്തോ​ടെ പി​ന്തി​രി​പ്പി​ക്കാ​ൻ ഡോ. ​ചൈ​യാ​വേ ത​നാ​പൈ​സ​നെ​പ്പോ​ലു​ള്ള​വ​ർ​ക്ക്​ ആ​യി. ക​ണ്ണാ​ടി​വാ​തി​ലി​ന​പ്പു​റം കാ​മ​റ​ക്ക​ണ്ണു​ക​ളെ കാ​ണു​േ​മ്പാ​ൾ അ​വ​ർ വി​ര​ലു​യ​ർ​ത്തി വി​ജ​യ​ചി​ഹ്നം കാ​ട്ടി.

അ​ണു​ബാ​ധ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നു​മാ​ണ്​ ര​ക്ഷ​പ്പെ​ട്ട​വ​രെ​യെ​ല്ലാം ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​മി​ത​മാ​യി മ​രു​ന്നു ന​ൽ​കി​യെ​ന്ന ആ​ക്ഷേ​പം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ള്ളി. മൂ​ന്നു​പേ​ർ​ക്ക്​ ന്യു​മോ​ണി​യ​യു​ടെ ചെ​റി​യ ല​ക്ഷ​ണ​മു​ണ്ട്. കൂ​ടു​ത​ൽ പേ​രും ഒ​രാ​ഴ്​​ച​ക്ക​കം ആ​ശു​പ​ത്രി വി​ടും. അ​വ​ർ ഒ​രു മാ​സ​ത്തി​ന​കം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​​ക്ക്​ തി​രി​ച്ചെ​ത്തു​മെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.