കടലോരപാതയിലൂടെ വരുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു ; കാണാതായ യുവതിയെ കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം ; ഏഴു ദിവസം ജീവിച്ചത് തകര്‍ന്ന ജീപ്പിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ച്

2018-07-16 03:34:15am |

പോര്‍ട്ട്‌ലാന്റ്: കാലിഫോര്‍ണിയയില്‍ കാണാതായി വന്‍ വാര്‍ത്ത സൃഷ്ടിച്ച 23 കാരിയെ കടലോര മലമ്പാതയിലെ 200 അടി താഴ്ചയില്‍ നിന്നും ഏഴു ദിവസത്തിന് ശേഷം കണ്ടെത്തി. ഇവര്‍ വന്ന വാഹനം താഴെ പറക്കൂട്ടത്തില്‍ വീഴുകയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടക്കുകയും ചെയ്ത യുവതി വാഹനത്തിലെ റേഡിയേറ്ററില്‍ നിന്നുള്ള വെള്ളം കുടിച്ചായിരുന്നു ജീവന്‍ നില നിര്‍ത്തിയത്. ജൂലൈ ആറിന് അപകടത്തില്‍ പെട്ട യുവതിയെ വെള്ളിയാഴ്ച ഇവിടെയത്തിയ പര്‍വ്വതാരോഹകരാണ് കണ്ടത്.

ഒറിഗോണ്‍ പോര്‍ട്ട്‌ലാന്റ് സ്വദേശിനിയായ ആഞ്ജലാ ഹെര്‍ണാണ്ടസാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തകര്‍ന്ന ജീപ്പിലെ റേഡിയേറ്ററില്‍ നിന്നുള്ള വെള്ളം കുടിച്ചായിരുന്നു യുവതി ഒരാഴ്ചയോളം ജീവന്‍ നില നിര്‍ത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഇവിടെയെത്തിയ പര്‍വ്വതാരോഹകര്‍ തകര്‍ന്ന ഒരു പേട്രിയേറ്റ എസ്‌യുവി 200 അടി താഴ്ചയില്‍ കടലില്‍ പകുതി മുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തോളില്‍ മുറിവേറ്റ നിലയില്‍ പരിക്കേറ്റ യുവതിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നെങ്കിലും ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ഇവര്‍ വിവരം മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു.

uploads/news/2018/07/233599/accident1.jpg

ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ലങ്കാസ്റ്ററില്‍ താമസിക്കുന്ന സഹോദരി ഇസബെല്ലിനെ കാണാന്‍ റോഡ്മാര്‍ഗ്ഗം ഒരു യാത്ര പോകാന്‍ പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ചതായിരുന്നു ആഞ്ജലാ. അതിന് ശേഷം അവരെ കാണാതായി. ഹൈവേ 1 ലെ അറ്റത്ത് നിന്നും 50 മൈല്‍ അകലെയുള്ള കാര്‍മല്‍ ഗ്യാസ് സ്‌റ്റേഷനിലെ ക്യാമറിയിലാണ് യുവതിയും അവരുടെ വാഹനവും അവസാനമായി കണ്ടത്. ആഞ്ജലയുടെ ദുരൂഹമായ അപ്രത്യക്ഷമാകല്‍ വന്‍ വാര്‍ത്തയാണ് സൃഷ്ടിച്ചത്. യുവതി എവിടെപോയെന്ന് അറിയാതെ തെരച്ചില്‍ നടന്നു വരികയായിരുന്നു. പര്‍വ്വതാരോഹകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ആഞ്ജലയെ ഹെലികോപ്റ്റര്‍ മുഖാന്തിരം തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റെങ്കിലും ഇപ്പോള്‍ യുവതിയുടെ നില മെച്ചപ്പെട്ടു വരികയാണ്.

ജൂലൈ 6 ന് ഹൈവേയിലൂടെ വരുമ്പോള്‍ നാസിമിയെന്റോ ഫെര്‍ഗൂസന്‍ റോഡില്‍ വെച്ച് വഴിയിലേക്ക് ചാടിയിറങ്ങിയ മൃഗത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴായിരുന്നു അപകടം. വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. തെറിച്ച് പാറക്കെട്ടിനിയില്‍ ആഞ്ജല പെട്ടു. വാഹനത്തിലെ റേഡിയേറ്ററിലെ വെള്ളം കുടിച്ചായിരുന്നു യുവതി ഇത്രയും ദിവസം തള്ളി നീക്കിയത്. സാധാരണഗതിയില്‍ ഇവിടെ വാഹനം മറിഞ്ഞാല്‍ ഉള്ളിലുള്ളവര്‍ കടലിലേക്ക് തെറിച്ചുവീഴുകയോ തീരത്തു നിന്നും കടല്‍ കൊണ്ടുപോകുകയോ ആണ് ചെയ്യാറ്.