ലാവോസിൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന അണക്കെട്ട്​ തകർന്ന്​ നൂറുകണക്കിനാളുകളെ കാണാതായി; പു​റ​ത്തേ​ക്ക്​ കു​ത്തി​യൊ​ഴു​കി​യ​ത് 500 കോ​ടി ക്യു​ബി​ക്​ മീ​റ്റ​ർ ജലം

2018-07-25 01:22:05am |

ബാ​േ​ങ്കാ​ക്​​: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ജ​ല​വൈ​ദ്യു​തി അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്ന്​ ലാ​വോ​സി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ കാ​ണാ​താ​യി. തെ​ക്കു​കി​ഴ​ക്ക​ൻ ലാ​വോ​സി​ലെ അ​ട്ടാ​പ്യൂ പ്ര​വി​ശ്യ​യി​ലെ സ​നാം​ക്​​സാ​യി ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​താ​യും നി​ര​വ​ധി​യാ​ളു​ക​ൾ മ​രി​ച്ച​താ​യും വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 6600 കു​ടും​ബ​ങ്ങ​ൾ​ക്ക്​ കി​ട​പ്പാ​ടം ന​ഷ്​​ട​പ്പെ​ട്ടു. 

വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലും മ​റ്റും ക​യ​റി​യാ​ണ്​ ജ​ന​ങ്ങ​ൾ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്.​  2013ല്‍ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച ഷെ​പി​യാ​ന്‍ ന​മ്‌​നോ​യ് അ​ണ​ക്കെ​ട്ടാ​ണ് ത​ക​ര്‍ന്ന​ത്. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മാ​ണ്​ അ​പ​ക​ട കാ​ര​ണ​മെ​ന്ന്​ നി​ർ​മാ​ണ​ച്ചു​മ​ത​ല​യു​ള്ള ദ​ക്ഷി​ണ കൊ​റി​യ​ൻ ക​മ്പ​നി​യാ​യ എ​സ്.​കെ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ക​ൺ​സ്​​ട്ര​ക്​​​ഷ​ൻ​സ്​​ അ​റി​യി​ച്ചു. 

വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ഗ്രാ​മ​ങ്ങ​ളു​ടെ​യും തോ​ണി​യി​ലും മ​റ്റും പ​ലാ​യ​നം ചെ​യ്യു​ന്ന ജ​ന​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളും ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ന​ടി​യി​ലാ​യ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളും മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ളും മാ​ത്ര​മാ​ണ്​ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​മാ​കു​ന്ന​ത്. അ​​ടു​​ത്ത വ​​ർ​​ഷം വാ​​ണി​​ജ്യ അ​ടി​സ്​​ഥാ​ന​ത്തി​ൽ വൈ​​ദ്യു​​തോ​​ല്‍​പാ​​ദ​​നം തു​ട​ങ്ങാ​നി​രി​ക്കെ​​യാ​​ണ് അ​​പ​​ക​​ടം.

500 കോ​ടി ക്യു​ബി​ക്​ മീ​റ്റ​ർ ജ​ല​മാ​ണ്​ പു​റ​ത്തേ​ക്ക്​ കു​ത്തി​യൊ​ഴു​കി​യ​ത്. ര​ണ്ടു​ ദ​ശ​ല​ക്ഷം ഒ​ളി​മ്പി​ക്​ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന ജ​ല​ത്തി​​െൻറ അ​ള​വോ​ളം വ​രും ഇ​ത്. ക​മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണ​ത്തി​നു കീ​ഴി​ലു​ള്ള ലാ​വോ​സ്​ വൈ​ദ്യു​തി ഇ​റ​ക്കു​മ​തി​ക്കാ​യി അ​യ​ൽ​രാ​ജ്യ​മാ​യ താ​യ്​​ല​ൻ​ഡി​നെ​യാ​ണ്​ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നൊ​രു അ​റു​തി​വ​രു​ത്താ​നാ​യി ഇൗ​യി​ടെ രാ​ജ്യ​ത്തെ ന​ദി​ക​ൾ​ക്ക്​ കു​റു​കെ നി​ര​വ​ധി അ​ണ​ക്കെ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ്​ തു​ട​ക്കം​കു​റി​ച്ച​ത്​. 

ഏ​ഷ്യ​യി​ലെ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ലാ​വോ​സി​ന്​​ ഇ​ത്ത​രം അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്ന്​ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി വി​ൽ​പ​ന​യി​ലൂ​ടെ വ​രു​മാ​നം നേ​ടാ​മെ​ന്നു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​മു​ണ്ടാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന 10 അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക്​ പു​റ​മെ 20 എ​ണ്ണ​ത്തി​​െൻറ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളാ​ണ്​ തു​ട​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി തോ​ഗ്​​ലൗ​ൻ സി​സൗ​ലി​ത്ത്​  ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദ്​ ചെ​യ്​​ത്​ അ​പ​ക​ട​സ്​​ഥ​ല​ത്തേ​ക്ക്​ തി​രി​ച്ചു.