സൈന്യത്തിന്റെ ഷൂസ് ഏറ്റവും നന്നായി തുടച്ചു കൊണ്ടിരിക്കുന്നത് ഇമ്രാനായതു കൊണ്ട് അയാളെ പ്രധാനമന്ത്രിയാക്കി: വീണ്ടും ഗുരുതര ആരോപണവുമായി മുന്‍ഭാര്യ റഹം ഖാന്‍

2018-07-30 02:11:17am |

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെതിരെ മുന്‍ ഭാര്യ റഹം ഖാന്‍. തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ ഇമ്രാനെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയിരുന്നു റഹം. 'റഹം ഖാന്‍' എന്നു തന്നെ പേരിട്ട തന്റെ ബുക്കിലൂടെ പരസ്ത്രീ ബന്ധവും, ലൈംഗിക വൈകൃത്യവും, ലഹരി ഉപയോഗവുമുള്ളവനാണ് ഇമ്രാനെന്ന് റഹം ആരോപിച്ചു. വന്‍ ശ്രദ്ധയാണ് ബുക്കിന് ലഭിച്ചത്. എതിര്‍ പാര്‍ട്ടി ഇമ്രാനെതിരെ ഈ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ സൈന്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള രാജ്യത്ത് സൈന്യ പിന്തുണയോടെ ഇമ്രാന്‍ വിജയിച്ചു.

എന്നാല്‍ ഇതൊരു വിജയമല്ലെന്നാണ് റഹം ഖാന്റെ നിലപാട്. 'ഇതിനെയൊന്നും ഒരു വിജയമായി കാണാനേ പറ്റില്ല. ഇമ്രാന്റെ ശരീര ഭാഷ തന്നെ ശ്രദ്ധിക്കൂ.തനിക്കര്‍ഹിക്കാത്ത വിജയം മറ്റാരുടെയോ കഴിവു കൊണ്ട് പിടിച്ചെടുത്ത ജാള്യം കാണാം. സൈന്യത്തിന്റെ ഷൂ തുടയ്ക്കാന്‍ ഒരടിമയെ വേണം, ഇപ്പോള്‍ ആ പണി ഏറ്റവും നന്നായി ചെയ്യുന്നത് ഇമ്രാനാണ്. അതുകൊണ്ട് അയാളെ പ്രധാനമന്ത്രി കസേരയിലെത്തിച്ചു' റഹം പറഞ്ഞു.

ഇതിലും ഗുരുതരമായ ആരോപണങ്ങളാണ് ബുക്കില്‍ പറഞ്ഞിരുന്നത്. ടെലിവിഷന്‍ അവതാരകയായ റഹാം ഖാന്‍ 2015 ജനുവരിയിലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. പത്തു മാസത്തിനു ശേഷം ഒകേ്ടാബറില്‍ അവര്‍ വിവാഹ മോചിതയാകുകയും ചെയ്തു. ഇമ്രാന്‍ ഖാനും റഹാന്‍ ഖാനും തമ്മില്‍ 10 മാസം നീണ്ടുനിന്ന വിവാഹ ബന്ധത്തിന്റെ വിശദാംശങ്ങളും നിരവധി സ്വകാര്യ വിവരങ്ങളുമാണ് പുസ്തകത്തിലുള്ളത്. ഇമ്രാന്‍ ഖാന്റെ സ്വവര്‍ഗരതിയിലുള്ള താല്‍പര്യം അടക്കമുള്ള കാര്യങ്ങളും പുസ്തകത്തിലുണ്ട്.

പല സ്ത്രീകളിലായി അഞ്ച് മക്കള്‍ തനിക്കുണ്ടെന്നും അവരില്‍ മൂത്ത ആള്‍ക്ക് 34 വയസുണ്ടെന്നും ഇമ്രാന്‍ ഖാന്‍ തന്നോട് വെളിപ്പെടുത്തിയതായാണ് റഹാം ഖാന്‍ പറയുന്നത്. വിവാഹിതരായ സ്ത്രീകളിലാണ് ഇമ്രാനു കുട്ടികളുള്ളത്. സ്വന്തം കുടുംബജീവിതം തകര്‍ക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തതു കൊണ്ടാണ് ആരും വിവരം പുറത്തു പറയാത്തതെന്നും ഇമ്രാന്‍ തന്നോടു പറഞ്ഞതായി റഹം എഴുതുന്നു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. ഉസ്മ കര്‍ദാര്‍ ഉള്‍പ്പെടെയുള്ളവരോടു നഗ്‌നദൃശ്യങ്ങള്‍ അയയ്ക്കാന്‍ സ്ഥിരമായി ആവശ്യപ്പെടും. തന്റെ സാമീപ്യത്തില്‍പോലും അടുത്തിരിക്കാന്‍ ഉസ്മയെ നിര്‍ബന്ധിക്കാറുമുണ്ട്. പല സ്ത്രീകള്‍ക്കും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ട്.

സ്വവര്‍ഗാനുരാഗിയായ ഇമ്രാന്‍ പങ്കാളികളെ തേടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മുറിയില്‍നിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ടെന്നും പറയുന്നു. പരസ്ത്രീ ബന്ധങ്ങളിലും തത്പരനായിരുന്നു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇമ്രാന്‍ മൂന്നാം വിവാഹം ചെയ്തത്. അഞ്ചു മക്കളുടെ മാതാവും അധ്യാത്മിക പ്രഭാഷകയുമായ ബുഷറ മനേകയാണ് അറുപത്തിയഞ്ചുകാരനായ ഇമ്രാന്റെ മൂന്നാമത്തെ ഭാര്യ. ഇമ്രാന്റെ പാര്‍ട്ടിയെക്കുറിച്ചു ബുഷറ നടത്തിയ ചില പ്രവചനങ്ങള്‍ ഫലിച്ചതോടെ ഇരുവരും കൂടുതല്‍ അടുക്കുകയായിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരുടെ പട്ടികയിലുള്ള സര്‍ ജയിംസ് ഗോള്‍ഡ് സ്മിത്തിന്റെ മകള്‍ ജമീമ ഗോള്‍ഡ് സ്മിത്ത് ആണ് ആദ്യ ഭാര്യ. 1995 ല്‍ പാരിസില്‍ വിവാഹം. 2004ല്‍ വിവാഹമോചനം നേടി.

തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റഹാം ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത് തനിക്ക് സംഭവിച്ച പിഴവായിരുന്നുവെന്നും ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ബോധവല്‍കരിക്കുകയെന്നതുകൂടി തന്റെ പുസ്തകത്തിന്റെ ലക്ഷ്യമാണെന്നും അവര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഇമ്രാന്റെ തെഹ്‌രിക് ഇ-ഇനസാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയിച്ചത്.