ആഴ്ചയില്‍ ചുരുങ്ങിയത് 50 ശസ്ത്രക്രിയ; കാര്‍ പാര്‍ട്‌സുകള്‍ ഉപയോഗിച്ച് കീറി മുറിക്കും; സൂചിക്ക് പകരം ഉപയോഗിക്കുന്നത് ചൂണ്ടകൊളുത്ത്; ലോകത്തെ ഏറ്റവും അപകടകരമായ നാട്ടിലെ സൂപ്പര്‍ ഹീറോ ഡോക്ടര്‍

2018-10-04 02:20:19am |

ആഴ്ചയില്‍ കുറഞ്ഞത് 50 ശസ്ത്രക്രിയകള്‍ നടക്കുന്ന ഒരു ആശുപത്രിയുണ്ട്. ഇവിടുത്തെ സൂപ്പര്‍ ഹീറോ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നത് കത്രികയോ കത്തിയോ ആശുപത്രി ഉപകരണങ്ങളോ അല്ല, മറിച്ച് കാറിന്റെ പാര്‍ട്‌സുകളാണ്. ലോകത്തിലെ വളരെ അപകടം പിടിച്ച ഒരു സ്ഥലത്താണ് ഇത്തരത്തില്‍ ഒരു ആശുപത്രി നിലനില്‍ക്കുന്നത്. ദക്ഷിണ സുഡാനിലു് ബുഞ്ചിലാണ് ആസുപത്രി സ്ഥിതി ചെയ്യുന്നത്.

പ്രദേശത്ത് ശസ്ത്രക്രിയ്ക്കുള്ള ഉപകരണങ്ങള്‍ പ്രദേശത്ത് ലഭിക്കില്ല. ഈ പ്രദേശത്തേക്ക് ഇത്തരം ഉപകരണങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ല. മരുന്നുകളും മറ്റും വളരെ ബുദ്ധിമുട്ടിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. യാതൊരു സൗകര്യങ്ങളും ഇല്ലെങ്കിലും ആഴ്ചയില്‍ 50 ശസ്ത്രക്രിയയെങ്കിലും ചുരുങ്ങിയത് ആശുപത്രിയില്‍ നടക്കുന്നുണ്ട്. രണ്ട് ലക്ഷത്തില്‍ അധികം പേരാണ് ഇവിടെ കഴിയുന്നത്.

എക്‌സ്‌റെ മെഷീനുകള്‍ ഇവിടെയില്ല, ജനറേറ്റര്‍ എല്ലാ ദിവസവും പണിമുടക്കാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പായി കെറ്റാമിനാണ് രോഗികള്‍ക്ക് നല്‍കുന്നത്, കാരണം അനസ്‌തേഷ്യ ലഭ്യമാല്ലാത്തതാണ്. ഡോ. ഇവാന്‍ അതര്‍ അദഹര്‍ ആണ് ആശുപത്രിയിലെ ആ സൂപ്പര്‍ ഹീറോ ഡോക്ടര്‍. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം മാത്രമാണ് ഡോക്ടര്‍ തന്റെ കുടുംബാംഗങ്ങളെ കാണാനായി പോകുന്നത്. ആശുപത്രി കോംപൗണ്ടിനുള്ളിലെ ടെന്റിലാണ് ഇദ്ദേഹം കഴിയുന്നത്.

ശസ്ത്രക്രിയയുടെ സമയങ്ങളില്‍ കാറുകളില്‍ നിന്നും സ്‌ക്രൂകള്‍ ഇളക്കി ഉപയോഗിക്കേണ്ടതായി വരുന്നു. ശസ്ത്രക്രിയയ്ക്ക് അത്യാവശ്യമായ ഉപകരണങ്ങളുടെ അഭാവവും ലഭ്യത ഇല്ലായ്മയുമാണ് ഇതിന് കാരണം. സൂചിക്ക് പകരം പലപ്പോഴും ചൂണ്ട കൊളുത്തുകളാണ് ഉപയോഗിക്കുന്നത്. ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ അടിയറവ് പറയാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഡോക്ടര്‍ പറയുന്നു.

ഒരിക്കല്‍ ശസ്ത്രക്രിയയ്ക്കായി രോഗിയുടെ ശരീരത്ത് കാറിന്റെ പ്ലേറ്റ് ഊരിയെടുത്ത് ഉപയോഗിക്കേണ്ടതായി വന്നു. യുഎന്‍ റെഫ്യുജീ എജെന്‍സി നന്‍സെന്‍ അവാര്‍ഡ് നല്‍കി 52കാരനായ ഡോക്ടറെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. ഒരിക്കലും തോറ്റ് പിന്മാറാന്‍ താന്‍ തയ്യാറല്ലെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് വൈദ്യ സഹായം ചെയ്യുകയാണ് ചെയ്യേണ്ടത്. 2011 മുതല്‍ സുഡാനിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണ് ഇത്തരത്തില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കുറവിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

ദക്ഷിണ സുഡാനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ആക്രമണങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 100 മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ദക്ഷിണ സുഡാനില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ വേനല്‍കാലത്ത് തോക്ക്ധാരികളായ ഒരു സംഘം ആശുപത്രിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായി. കഴിഞ്ഞ ജീലൈയില്‍ ഒരു സംഘം യുവാക്കള്‍ പ്രശ്‌നം ഉണ്ടാക്കി. അവര്‍ ആശുപത്രിയില്‍ തോക്കുമായി എത്തി. അവരുമായി സമാധാന ചര്‍ച്ച നടത്തി. ആശുപത്രി തകര്‍ത്താല്‍ നിങ്ങളില്‍ ഒരാള്‍ക്ക് ഒരു അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തില്‍ അവര്‍ പിന്‍വാങ്ങി. -ഡോക്ടര്‍ പറഞ്ഞു.

പാരിസ്തിതികമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് തങ്ങളുടെ ആശുപത്രി. അവിടെ ആര് ചികിത്സ തേടി എത്തിയാലും ചെയ്ത് കൊടുക്കും. അത് ആരാണെങ്കിലും. ഉള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും മറ്റ് സൗകര്യങ്ങള്‍ കണ്ടെത്തിയും തങ്ങള്‍ പ്രവര്‍ത്തിക്കും. ഒരിക്കലും തോറ്റ് പിന്മാറാന്‍ താന്‍ ഒരുക്കമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.