ഇൗജിപ്​തിൽ 3000 വർഷം പഴക്കമുള്ള മമ്മി തുറന്നു, ക​ണ്ടെ​ത്തി​യ​ത് ‘തു​യ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം

2018-11-27 02:02:30am |

കൈ​റോ: ഇൗ​ജി​പ്​​തി​ൽ ആ​ഴ്​​ച​ക​ൾ​ക്കു​ മു​മ്പ്​ ക​ണ്ടെ​ത്തി​യ 3000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി തു​റ​ന്നു. സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം​ചെ​യ്​​ത, മി​ക​ച്ച രീ​തി​യി​ൽ സം​ര​ക്ഷി​ച്ച മ​മ്മി ദ​ക്ഷി​ണ ഇൗ​ജി​പ്​​തി​ലെ ല​ക്​​സ​ർ പ​ട്ട​ണ​ത്തി​ൽ​നി​ന്നാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള ഗ​വേ​ഷ​ക​രു​ടെ സം​ഘം ഇൗ ​മാ​സം ആ​ദ്യ​ത്തി​ലാ​ണ്​ ര​ണ്ട്​ മ​മ്മി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ത്തെ മ​മ്മി നേ​ര​ത്തേ തു​റ​ന്ന്​ പ​രി​ശോ​ധി​ച്ചി​രു​ന്നു. 

ര​ണ്ടാ​മ​ത്തെ മ​മ്മി ശ​നി​യാ​ഴ്​​ച തു​റ​ന്ന​പ്പോ​ഴാ​ണ്​ സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ‘തു​യ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന മ​മ്മി മു​​മ്പ്​ ഒ​രു കാ​ല​ത്തും തു​റ​ന്നി​ട്ടി​ല്ലാ​ത്ത​താ​ണ്. ബി.​സി 13ാം നൂ​റ്റാ​ണ്ടി​ലെ മ​മ്മി​യാ​ണി​തെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.  റാം​സി​സ് ര​ണ്ടാ​മ​ൻ അ​ട​ക്ക​മു​ള്ള ഫ​റോ​വ​മാ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ മ​മ്മി​യെ​ന്ന നി​ല​യി​ൽ വി​ല​പ്പെ​ട്ട ച​രി​​ത്ര വ​സ്​​തു​ത​ക​ൾ മ​മ്മി​യു​ടെ പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​വു​െ​മ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 

ഫ​റോ​വ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും കൊ​ട്ടാ​ര പ്ര​മു​ഖ​രു​ടെ​​യും ശ​വ​കു​ടീ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്​​ഥ​ല​ത്തു​നി​ന്നു ത​ന്നെ​യാ​ണ്​ പു​തി​യ മ​മ്മി​യും ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു​ മാ​സം​നീ​ണ്ട പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ 300 മീ​റ്റ​ർ മ​ണ്ണ്​ നീ​ക്കം ചെ​യ്​​താ​ണ്​ മ​മ്മി പു​റ​ത്തെ​ടു​ത്ത​ത്. ചി​ത്ര​പ്പ​ണി​ക​ളോ​ടു​കൂ​ടി​യ ക​ല്ലു​പെ​ട്ടി​യു​ടെ അ​ക​ത്ത്​ കൊ​ത്തു​പ​ണി ചെ​യ്​​ത ശി​ൽ​പ​ങ്ങ​ളും രൂ​പ​ങ്ങ​ളു​മു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പ്ര​ത്യേ​ക രീ​തി​ൽ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ നി​ര​വ​ധി മ​മ്മി​ക​ൾ ഇൗ​ജി​പ്​​തി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.