ഇ​ന്ത്യ​യു​​മാ​യി പാ​കി​സ്​​താ​ൻ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ണം; മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹി​ന റ​ബ്ബാ​നി ഖ​ർ

2019-01-14 02:10:17am |

ലാ​ഹോ​ർ: യു.​എ​സി​​െൻറ ദ​ല്ലാ​ളാ​യി മാ​റു​ന്ന​തി​നു പ​ക​രം പാ​കി​സ്​​താ​ൻ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി  ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹി​ന റ​ബ്ബാ​നി ഖ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്പൂ​ർ​ണ ന​യ​ത​ന്ത്ര രാ​ഷ്​​ട്ര​മാ​യാ​ണ്​ പാ​കി​സ്​​താ​ൻ സ്വ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ത്​ അ​തി​​ശ​യോ​ക്തി നി​റ​ഞ്ഞ​താ​ണെ​ന്നും പാ​കി​സ്​​താ​നി​ലെ ഫെ​സ്​​റ്റി​വ​ലി​ൽ സം​ബ​ന്ധി​ക്ക​വെ ഹി​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ഇ​രു​കൈ​ക​ളി​ലും യാ​ച​നാ പാ​ത്ര​വു​മാ​യി നി​ൽ​ക്കു​ന്ന പാ​കി​സ്​​താ​ന്​ മ​റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ ആ​ദ​ര​വ്​ പി​ടി​ച്ചു​പ​റ്റാ​ൻ ക​ഴി​യി​ല്ല. യു.​എ​സി​നെ ഒ​ഴി​വാ​ക്കി അ​ഫ്​​ഗാ​നി​സ്​​താ​ൻ, ഇ​ന്ത്യ, ഇ​റാ​ൻ, ചൈ​ന എ​ന്നീ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ്​ പാ​കി​സ്​​താ​ൻ ബ​ന്ധം സ്​​ഥാ​പി​ക്കേ​ണ്ട​ത്. യു.​എ​സി​ന്​ വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. എ​ല്ലാ​വ​രും വി​ശ്വ​സി​ക്കു​ന്ന​തു​പോ​ലെ ന​മ്മു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ അ​വ​രു​ടെ സ​ഹാ​യ​ത്തെ ആ​ശ്ര​യി​ച്ച​ല്ല നി​ല​നി​ൽ​ക്കു​ന്ന​ത്. യു.​എ​സി​ൽ അ​മി​ത പ്ര​തീ​ക്ഷ അ​രു​തെ​ന്നും ഹി​ന പ​റ​ഞ്ഞു. 

പാ​കി​സ്​​താ​ൻ ​ൈ​ച​ന​യെ​യാ​ണ്​ മാ​തൃ​ക​യാ​ക്കു​ന്ന​തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ അ​വ​കാ​ശ​വാ​ദ​ത്തെ​യും അ​വ​ർ ഖ​ണ്ഡി​ച്ചു. ചൈ​ന അ​വ​രു​ടെ ജ​ന​ങ്ങ​ളെ ദാ​രി​ദ്യ്ര​ത്തി​ൽ നി​ന്ന്​ മു​ക്ത​രാ​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ന​മ്മ​ൾ ചെ​യ്യു​ന്ന​ത്​ അ​തി​നെ​തി​രും -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​കി​സ്​​താ​നി​ലെ ആ​ദ്യ വ​നി​ത വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​ണ്​ ഹി​ന റ​ബ്ബാ​നി. 2011 മു​ത​ൽ 2013 വ​രെ​യാ​ണ്​ അ​വ​ർ ആ ​പ​ദ​വി​യി​ലി​രു​ന്ന​ത്.