കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക ഇ​ള​വു​ക​ളു​മാ​യി ട്രം​പ്​; പകരം മെക്​സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കും; വാഗ്​ദാനം ത​ള്ളി നാ​ൻ​സി പെ​ലോ​സി

2019-01-21 01:37:02am |

വാ​ഷി​ങ്​​ട​ണ്‍: യു.​എ​സ്-​മെ​ക്‌​സി​ക്ക​ന്‍  അ​തി​ര്‍ത്തി​യി​ല്‍ മ​തി​ല്‍ നി​ർ​മി​ക്കു​ന്ന​തി​നു​ പ​ക​രം കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ചി​ല ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്ന  ത​ന്ത്ര​വു​മാ​യി യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ഡ്രീ​മേ​ഴ്​​സ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ള​രെ ചെ​റു​പ്പ​ത്തി​ലേ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ യു.​എ​സി​ലെ​ത്തി​യ കു​ടി​യേ​റ്റ​ക്കാ​രെ മൂ​ന്നു വ​ർ​ഷം​കൂ​ടി യു.​എ​സി​ൽ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നും പ​ക​രം മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ പ​ണി​യാ​ൻ ഫ​ണ്ട്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ടു.

മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ 570 കോ​ടി ​േഡാ​ള​റാ​ണ്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.  മ​തി​ൽ  നി​ർ​മി​ക്കാ​ന്‍ അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഭാ​ഗി​ക ഭ​ര​ണ​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ ട്രം​പ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശം. എ​ന്നും കു​ടി​യേ​റ്റ​ക്കാ​രെ സ്വീ​ക​രി​ച്ച  ച​രി​ത്ര​മാ​ണ്​ യു.​എ​സി​​േ​ൻ​റ​ത്. അ​തി​ര്‍ത്തി മു​ഴു​വ​നു​മ​ല്ല, സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി  സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭാ​ഗ​ത്ത് മാ​ത്രം സ്​​റ്റീ​ല്‍  കൊ​ണ്ടു​ള്ള മ​തി​ല്‍ കെ​ട്ടാ​നാ​ണ്  തീ​രു​മാ​നം. ഏ​ഴു ല​ക്ഷ​ത്തോ​ളം അ​ന​ധി​കൃ​ത  കു​ടി​യേ​റ്റ​ക്കാ​രാ​ണ് യു.​എ​സി​ലു​ള്ള​ത്.  ഇ​വ​ര്‍ക്ക് പൗ​ര​ത്വ​മി​ല്ലെ​ങ്കി​ലും യു.​എ​സി​ല്‍  ജോ​ലി ചെ​യ്യാ​മെ​ന്നും നാ​ടു ക​ട​ത്താ​ന്‍  ക​ഴി​യി​ല്ലെ​ന്നു​മാ​ണ് വ്യ​വ​സ്ഥ. ഇ​ത്  മൂ​ന്നു വ​ര്‍ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​മെ​ന്ന​താ​ണ്   പു​തി​യ  വ്യ​വ​സ്ഥ. യു​ദ്ധ​ക്കെ​ടു​തി​ക​ള്‍കൊ​ണ്ട് നാ​ടു​വി​ട്ട്  വ​രു​ന്ന​വ​ര്‍ക്ക് മൂ​ന്നു വ​ര്‍ഷ​ത്തേ​ക്ക് വി​സ നീ​ട്ടി  ന​ല്‍കാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

എ​ന്നാ​ൽ, ട്രം​പി​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ ​െഡ​മോ​ക്രാ​റ്റി​ക്​ നേ​താ​വും ജ​ന​പ്ര​തി​നി​ധി സ​ഭ സ്​​പീ​ക്ക​റു​മാ​യ നാ​ൻ​സി പെ​ലോ​സി ത​ള്ളി. തുടർന്ന്​ നാൻസി പെലോസി റാഡിക്കൽ ഡെമോക്രാറ്റ്​ ആയി മാറിയിരിക്കയാണെന്ന്​ ട്രംപ്​ വിമർശിച്ചു. നാ​ലാ​ഴ്​​ച​യാ​യി യു.​എ​സി​ൽ ഭ​ര​ണ​സ്​​തം​ഭ​നം തു​ട​രു​ക​യാ​ണ്. എ​ട്ടു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ അ​ത്​ ബാ​ധി​ച്ച​ത്.  രാ​ജ്യ​ത്തി​​െൻറ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും നീ​ണ്ട ഭ​ര​ണ​പ്ര​തി​സ​ന്ധി​യാ​ണി​പ്പോ​ഴ​ത്തേ​ത്.