യേശു യഹൂദനല്ല, ഗ്രീക്കുകാരനെന്ന്‌ ആമസോണ്‍ ഡോക്യുമെന്ററി! ബൈബിളിനെക്കുറിച്ച്‌ അറിയാത്തവരാണു ഡോക്യുമെന്ററിക്കു പിന്നിലെന്നു ക്രിസ്‌ത്യന്‍ മതപണ്ഡിതര്‍

2019-02-12 02:30:57am |

ലണ്ടന്‍: യേശു ക്രിസ്‌തു യഹൂദനല്ല, ഗ്രീക്കുകാരനാണ്‌... വിവാദ പരാമര്‍ശങ്ങളുമായി ആമസോണിന്റെ ഡോക്യുമെന്ററി - ബൈബിള്‍ കോണ്‍സ്‌പറസീസ്‌ പുറത്തുവന്നു. ഗ്രീക്ക്‌ തത്വചിന്തകന്‍ അപ്പലോണിയസ്‌ ആണു ക്രിസ്‌തുവായി അവതരിപ്പിക്കപ്പെട്ടെന്നാണ്‌ അവകാശവാദം. ഇരുവരുടെയും ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യമാണു അവകാശവാദം തെളിയിക്കാനായി ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടുന്നത്‌. ഡോക്യുമെന്ററിയില്‍ യേശുവിനെ തള്ളിക്കളയുന്നില്ല.

എന്നാല്‍, ആളു മാറിപ്പോയെന്ന വാദമാണ്‌ ഉയര്‍ത്തുന്നത്‌. മധ്യ അനറ്റോലിയയില്‍ ബി.സി. നാലിനാണു അപ്പല്ലോണിയസ്‌ ജനിച്ചത്‌. അത്ഭുതങ്ങളിലൂടെയാണ്‌ അദ്ദേഹം ജനമനസില്‍ ഇടംപിടിച്ചത്‌. പൈതഗോറസിന്റെ അനുയായിയായിരുന്നു അദ്ദേഹം. പിന്നീട്‌ മതപരിഷ്‌കരണത്തിനും ശ്രമിച്ചു. അദ്ദേഹം മരിച്ചവരെ ഉയിര്‍പ്പിച്ചതിന്റെയും കഥകളുണ്ട്‌. ഫിലിപ്‌ ഗാര്‍ഡറാണ്‌ 67 മിനിറ്റുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്‌തിരിക്കുന്നത്‌. എന്നാല്‍, ബൈബിളിനെക്കുറിച്ച്‌ അറിയാത്തവരാണു ഡോക്യുമെന്ററിക്കു പിന്നിലെന്നാണു ക്രിസ്‌ത്യന്‍ മതപണ്ഡിതരുടെ നിലപാട്‌.