പുല്‍വാമാ ഭീകരാക്രമണം ഇന്ത്യ ശക്‌തമായി തിരിച്ചടിക്കുമെന്ന്‌ സൂചിപ്പിച്ച്‌ ട്രംപ്‌

2019-02-24 03:53:46am |

വാഷിങ്‌ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിനു ഇന്ത്യയുടെ ഭാഗത്തുനിന്ന്‌ ശക്‌തമായ തിരിച്ചടിയുണ്ടാകുമെന്നു സൂചിപ്പിച്ച്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഭീകരാക്രമണത്തിന്‌ പിന്നാലെ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്‌ഥയിലാണെന്നും ഇതു പരിഹരിക്കാന്‍ യു.എസ.്‌ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ്‌ പറഞ്ഞു.

ശക്‌തമായി തിരിച്ചടിക്കാനാണ്‌ ഇന്ത്യ ആലോചിക്കുന്നത്‌. അന്‍പതോളം പേരെയാണ്‌ ഇന്ത്യയ്‌ക്ക്‌ നഷ്‌ടപ്പെട്ടത്‌. തനിക്കും അക്കാര്യം മനസിലാകുന്നുണ്ട്‌. ഇരുരാജ്യങ്ങളുമായും യു.എസ്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യ അതിസാഹസം കാട്ടിയാല്‍ പ്രതികരിക്കാന്‍ കെല്‍പ്പുണ്ടെന്നു പാക്‌ സൈന്യം മുന്നറിയിപ്പ്‌ നല്‍കിയതിന്റെ പശ്‌ചാത്തലത്തിലാണ്‌ ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്‌.