വിവാഹമോചനത്തേക്കാള്‍ കൂടുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വേര്‍പിരിയലുകള്‍; ക്രിസ്ത്യാനികളും ബുദ്ധമതക്കാരും കൂടുതല്‍...!!

2017-05-16 03:30:24am |

ന്യൂഡല്‍ഹി: മുത്തലാക്ക് അവസാനിപ്പിക്കണമെന്ന ചര്‍ച്ച ഇന്ത്യയില്‍ വന്‍ ശ്രദ്ധ പിടിച്ചു പറ്റുന്നതിനിടയില്‍ നിയമപരമായ വിവാഹമോചനത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പെട്ട് താമസിക്കലെന്ന് റിപ്പോര്‍ട്ട്. മറ്റു മതങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഇടയില്‍ ഈ പ്രവണത വളരെ കൂടുതലാണെന്ന് 2011 ലെ സെന്‍സസ് ചൂണ്ടിക്കാട്ടുന്നു.

വിവാഹിതകളായ മുസ്‌ളീങ്ങളില്‍ 1000 ന് അഞ്ച് എന്ന നിലയില്‍ വിവാഹമോചനം ഉയരുകയാണെന്നും ഹിന്ദുക്കളുടേതിന്റെ ഇരട്ടിയിലധികമാണ് ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഇടയിലെ വേര്‍പിരിയല്‍ എന്നും പറയുന്നു. നിയമപരമായി വിവാഹിതരായവര്‍ നിയമപരമായി വേര്‍പെടുന്നതിന് പകരം ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് വേറെ പോകുന്നതോ ഭാര്യ ഭര്‍ത്താവുമായി വേര്‍പെട്ട് നില്‍ക്കുന്നതോ മറ്റൊരാള്‍ക്കൊപ്പം പോകുകയോ രണ്ടുപേരും തമ്മില്‍ അകന്നു കഴിയുന്നതോ ആയ രീതികളാണ് കൂടുതല്‍.

ഹിന്ദുക്കള്‍ക്കിടയിലാണ് മുസ്‌ളീങ്ങളേക്കാള്‍ ഈ പ്രവണത കുടുതല്‍. 1000 മുസ്‌ളീം വിവാഹിതകളില്‍ 6.9 എന്ന കണക്കില്‍ ഭര്‍ത്താവുമായി വേര്‍പെട്ടു താമസിക്കുന്നവര്‍ ഉണ്ട്. നിയമപരമായി നടത്തിയ വിവാഹമോചനമാകട്ടെ 4.9 ശതമാനവുമാണ്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് 1000 വിവാഹിതരില്‍ 6.9 എന്നതാണ് വേര്‍പെട്ടു കഴിയുന്നവരുടെ നിരക്ക്. ഡൈവോഴ്‌സ് നേടിയതാകട്ടെ 1000 ന് 2.2 പേര്‍ വീതവും.

ബുദ്ധമതക്കാരും ക്രിസ്ത്യാനികളുമാണ് ഏറ്റവും കൂടുതല്‍ വേര്‍പെട്ടു താമസിക്കുന്നത്. ക്രിസ്ത്യാനികളില്‍ വേര്‍പെട്ട് കഴിയുന്നവര്‍ 1000 ന് 11.9 ആയിരുന്നു. ബുദ്ധമതക്കാരില്‍ 1000 ന് 12 ഉം. നിയമപരമായ വേര്‍പിരിയലിന്റെ കണക്ക് ക്രിസ്ത്യാനികളില്‍ 1000 ന് 4.7 ഉം ബുദ്ധമതക്കാരില്‍ വിവാഹമോചനം നിയമപരമായി നേടിയത് 5.6 എന്നതുമാണ് 1000 ലെ കണക്ക്. ഇന്ത്യയിലെ പ്രധാന ആറു മതക്കാരില്‍ സിഖ്, ജൈന മതക്കാരിലാണ് വിവാഹമോചനം കുറവ്. 1000 ല്‍ 4.1 ആണ് സിഖ് വിവാഹിതരിലെ വേര്‍പിരിഞ്ഞ് താമസിക്കുന്നവരുടെ നിരക്ക്.

വിവാഹമോചനം നിയമപരമായി നേടിയവരുടെ എണ്ണം 1000 ന് 2.2 ആണ്. 1000 ന് 3.6 എന്ന നിരക്കില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ജൈനമതക്കാരില്‍ നിയമപരമായി വിവാഹമോചനം നേടുന്നത് 1000 ല്‍ 2.7 പേരാണ്. ഇസ്‌ളാമിക വിഭാഗക്കാര്‍ക്ക് ഇടയില്‍ ഏറ്റവും വേഗത്തില്‍ വിവാഹമോചനം നേടാനുള്ള ഉപാധിയായ മുത്തലാക്ക് സുപ്രീംകോടതിയില്‍ വാദം ട്ടേു വരികയാണ്.