പ്രിയങ്കയും നിക്​ ജോനാസും വേർപിരിയുന്നു? മുന്‍കൈ എടുക്കുന്നത് നിക്കിന്റെ കുടുംബം, പ്രതികരിക്കാതെ ഇരുകുടുംബങ്ങളും

2019-04-01 02:13:45am |

അന്താരാഷ്​ട്ര മാധ്യമങ്ങൾ ആഘോഷപൂർവം കൊണ്ടാടിയ വിവാഹമായിരുന്നു ബോളിവുഡ്​ നടി പ്രിയങ്ക ചോപ്രയുടെയും ഹോളിവുഡ്​ ഗായകൻ നിക്​ ജോനാസി​ന്‍റെയും. വിവാഹത്തി​ന്‍റെ പേരിൽ പ്രിയങ്കക്കെതിരെ വംശീയാക്രമണം വരെയുണ്ടായി. 

എന്നാൽ, ഇരുവരും വേർപിരിയുകയാണെന്ന വാർത്ത പുറത്തു വിട്ടിരിക്കയാണ്​ അമേരിക്കൻ മാഗസിൻ. പരസ്​പരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ്​ ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തതത്രെ. 

താരങ്ങളുടെ കുടുംബം വാർത്തയോട്​ പ്രതികരിച്ചിട്ടില്ല. 2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ ​നിക്കി​ന്‍റെയും വിവാഹം. വിവാഹ മോചനത്തിന്​ നിക്കി​ന്‍റെ കുടുംബമാണ്​ മുൻകൈയെടുക്കുന്നതെന്നും മാഗസിൻ പറയുന്നു.