Latest News

"കഷ്പ്പാടും പട്ടിണിയുമാണ്, ഭാര്യയും ഉപേക്ഷിച്ചു പോയി തിരികെ വന്നോട്ടെ" ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയ മലയാളി കീഴടങ്ങാന്‍ ഒരുങ്ങുന്നു

2019-06-09 02:53:50am |

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ നിന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി ബന്ധുക്കളെ അറിയിച്ചുവെന്ന് മാധ്യമറിപ്പോര്‍ട്ട്. ഐഎസില്‍ ചേര്‍ന്നതു മുതല്‍ പട്ടിണിയും കഷ്ടപ്പാടുമാണെന്നും താങ്ങാന്‍ സാധിക്കുന്നില്ലെന്നും കാസര്‍കോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്‍ വീട്ടുകാരെ അറിയിച്ചുവെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞമാസം മാതാവ് ഹബീബയെ വിളിച്ചാണ് തരികെ വരാനുള്ള ആഗ്രഹം അറിയിച്ചത് എന്നാണ് നാട്ടിലെത്തിയാല്‍ കീഴടങ്ങിക്കൊളാം എന്നാണ് ഫിറോസ് പറഞ്ഞു. സിറിയയില്‍ ഐഎസ് അംഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നും കഴിക്കാന്‍ ഭക്ഷണം പോലും ഇല്ലെന്നും ഇയാള്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഐഎസ് മുന്‍കയ്യെടുത്ത് ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെങ്കിലും യുവതി പിന്നീട് തന്നെ ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു.

2016ലാണ് ഐഎസില്‍ ചേരാനായി ഫിറോസ് അഫ്ഗാനിസ്ഥാനിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാള്‍ അവിടെ നിന്നും സിറിയയിലേക്ക് കടക്കുകയും ചെയ്തു. നാട്ടിലെത്തിയാല്‍ എന്തൊക്കെ കേസുകള്‍ ആകും എന്നും തിരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.