Latest News

പോക്​സോ കേസ്​ പ്രതിയായ പ്രവാസി മലയാളിയെ ഇൻറർപോൾ​ റിയാദിൽ പിടികൂടി! ചരിത്രം കുറിച്ച്​ എസ്​.പി മെറിൻ ജോസഫ്​

2019-07-16 01:34:20am |

റിയാദ്​: കുറ്റകൃത്യത്തിന്​ ശേഷം സൗദിയി​േലക്ക്​ മടങ്ങിയ പ്രവാസിയായ പോക്​സോ കേസ്​ പ്രതിയെ സൗദി ഇൻറർപോൾ റിയാദിൽ നിന്ന്​ പിടികൂടി. പ്രതി കൊല്ലം ഒാച്ചിറ സ്വദേശി സുനിൽകുമാർ ഭദ്രനെ (39) റിയാദിലെത്തിയ കൊല്ലം പൊലീസ്​ കമീഷണർ മെറിൻ ജോസഫ്​ ​െഎ.പി.എസി​​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം തിങ്കളാഴ്​ച കേരളത്തിലേക്ക്​ കൊണ്ടുപോകും. മൂന്നാഴ്​ച മുമ്പ്​ ഇൻറർപോൾ കസ്​റ്റഡിയിലെടുത്ത പ്രതി ഇപ്പോൾ റിയാദിലെ​ അൽഹൈർ ജയിലിലാണുള്ളത്​. കൊല്ലം ഡിസ്​ട്രിക്​റ്റ്​ ക്രൈം റിക്കാർഡ്​സ്​ ബ്യൂറോ അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ എം. അനിൽകുമാർ, ഒാച്ചിറ സർക്കിൾ ഇൻസ്​പെക്​ടർ ആർ. പ്രകാശ്​ എന്നിവരോടൊപ്പം ഞായറാഴ്​ചയാണ്​ കമീഷണർ മെറിൻ ജോസഫ്​ ​റിയാദിലെത്തിയത്​. നിയമനടപടികൾ പൂർത്തീകരിച്ച്​ സൗദി പൊലീസ്​ കൈമാറുന്ന പ്രതിയുമായി ചൊവ്വാഴ്​ച സംഘം നാട്ടിലേക്ക്​ തിരിക്കും. 

2017ലാണ്​ കേസിനാസ്​പദമായ സംഭവം. ദീർഘകാലമായി റിയാദിൽ പ്രവാസിയായ സുനിൽ കുമാർ അവധിക്ക്​ നാട്ടി​െലത്തിയപ്പോഴാണ്​ പെൺകുട്ടിയെ പീഡിപ്പിച്ചത്​. പെൺകുട്ടി പട്ടികജാതി വിഭാഗക്കാരിയാണ്​. കുട്ടിയുടെ പിതൃസഹോദര​​െൻറ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപാനിയായ ഇളയച്​ഛൻ വഴിയാണ്​ പെൺകുട്ടിയുടെ വീടുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്​. അന്ന്​ 13 വയസുണ്ടായിരുന്ന കുട്ടിയെ ഇയാൾ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട്​ വിവരം സഹപാഠികൾ വഴി സ്​കൂളിലെ അധ്യാപിക അറിയുകയും അവർ ചൈൽഡ്​ ലൈന്​ വിവരം കൈമാറുകയുമായിരുന്നു. ചൈൽഡ്​ ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന്​ വ്യക്തമായി. 

അന്വേഷണം നടക്കു​േമ്പാൾ തന്നെ പ്രതി അവധി കഴിഞ്ഞ്​ റിയാദിലേക്ക്​ മടങ്ങിയിരുന്നു. കുട്ടിയെ പിന്നീട്​ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക്​ മാറ്റി പാർപ്പിച്ചിരുന്നു. ഇവിടെ വെച്ച്​ ഇൗ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നത്രെ ആത്മഹത്യയ്​ക്ക്​ കാരണം​. ഇൗ സംഭവത്തിലെ ഉത്തരവാദികളായ ​മഹിളാമന്ദിരത്തിലെ ജീവനക്കാർ ജയിലിലാണ്​. 

റിയാദിൽ കഴിയുന്ന സുനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വർഷമായി നടന്നുവന്ന ശ്രമങ്ങൾ വിജയം കാണാതായപ്പോഴാണ്​ റെഡ്​ കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചത്​. സി.ബി.​െഎ വഴിയാണ്​ സൗദി ഇൻറർപോളിനെ ബന്ധപ്പെട്ടത്​. റിയാദിൽ നിന്ന്​ ഇയാളെ പിടികൂടിയ ഇൻറർപോൾ അൽഹൈർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്​. 45 ദിവസം വരെ മാത്രമേ സൗദി പൊലീസിന് കസ്​റ്റഡിയിൽ വെയ്​ക്കാൻ കഴിയൂ. ബലാത്സംഗം, കുട്ടികൾക്കെതിരായ പീഡനം (പോക്​സോ), പട്ടികജാതി പട്ടികവർഗത്തിനെതിരായ അതിക്രമം എന്നീ വകുപ്പുകൾ പ്രകരമാണ്​ സുനിൽകുമാറിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്​. നാട്ടിലേക്ക്​ കൊണ്ടുപോകുന്ന പ്രതിയെ കരുനാഗപ്പള്ളി അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ ഒാഫീസിലാണ്​ ഹാജരാക്കുകയെന്ന്​ എസ്​.പി മെറിൻ ജോസഫ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

ചരിത്രം കുറിച്ച്​ എസ്​.പി മെറിൻ ജോസഫ്​

റിയാദ്​: ഒരു മാസം മുമ്പ്​ മാത്രം കൊല്ലം പൊലീസ്​ കമീഷണറായി ചുമതലയേറ്റ മെറിൻ ജോസഫ്​ ​െഎ.എ.എസി​​െൻറ റിയാദ്​ ദൗത്യം പുതിയ ചരിത്രമാണ്​ കുറിച്ചത്​. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യൻ വനിതാ പൊലീസ്​ ഒാഫീസർ ഇത്തരമൊരു ദൗത്യത്തിന്​ നേതൃത്വം നൽകുന്നത്​. 2010ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങി​​െൻറ സൗദി സന്ദർശന വേളയിലാണ്​ ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റത്തിന്​ ധാരണയുണ്ടായത്​. നിയമം നടപ്പായെങ്കിലും വളരെ കുറച്ച്​ കൈമാറ്റങ്ങളേ ഇക്കാലത്തിനിടയിൽ സംഭവിച്ചിട്ടുള്ളൂ. 

തീവ്രവാദം, കൊലപാതകം തുടങ്ങിയ​ കേസുകളിലെ പ്രതികളെ​ സൗദി ഇൻറർപോൾ പിടികൂടി ഇന്ത്യയ്​ക്ക്​ കൈമാറിയിട്ടുണ്ട്​​. എന്നാൽ പോക്​സോ കേസിൽ ഇതാദ്യമായാണ്​ അറസ്​റ്റും കൈമാറ്റവും. കേരള പൊലീസി​​െൻറ സൗദിയുമായി ബന്ധപ്പെട്ട്​ ഇത്തരത്തിൽ വിപുലമായ നടപടിയും ഇതാദ്യമാണ്​. അതും ഒരു വനിതാ പൊലീസ്​ ഒാഫീസറുടെ നേതൃത്വത്തിൽ. റാന്നി സ്വദേശിനിയാണ്​ മെറിൻ ജോസഫ്​. ഇൗ കേസിൽ തുടക്കം മുതൽ ബന്ധപ്പെട്ടിരുന്ന പൊലീസ്​ ഒാഫീസറാണ്​ സംഘാംഗമായ എ.സി.പി എം. അനിൽകുമാർ. നെയ്യാറ്റിൻകര സ്വദേശിയാണ്​. സംഭവമുണ്ടായ സ്ഥലത്തെ സർക്കിൾ ഇൻസ്​പെക്​ടർ എന്ന നിലയിലാണ്​ ആർ. പ്രകാശ്​ സംഘത്തിൽ ഉൾപ്പെട്ടത്​.